അടച്ചിട്ട സ്ഥലങ്ങളിൽ ശീശ വിലക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇൻഡോർ ശീശ വിലക്കാൻ നീക്കം. ഇതുസംബന്ധിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി കുവൈത്ത് മുനിസിപ്പൽ കൗൺസിലിന് നിർദേശം സമർപ്പിച്ചു. കഫേകളില്‍നിന്ന് ശീശ പിന്‍വലിക്കണമെന്ന നിർദേശം നേരത്തെ അധികൃതരുടെ മുന്നിലുണ്ട്.
കഫേകളുടെയും റസ്റ്റാറൻറുകളുടെയും ലൈസന്‍സുകള്‍ വേർതിരിച്ചു നല്‍കണമെന്നും അടച്ചിട്ട സ്ഥലങ്ങളിൽ ശീശ അനുവദിക്കരുതെന്നുമുള്ള നിർദേശം നേരത്തേ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചിരുന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അഹ്മദ് ഹദ്യാന്‍ അല്‍ ഹിന്സിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
അന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് എതിർപ്പ് പ്രകടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 56ന് എതിരാണെന്നാണ് അതോറിറ്റി ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ പരിസ്ഥിതി പബ്ലിക് അതോറിറ്റി തന്നെ അനുകൂല നിലപാട് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇൻഡോർ ശീശ വിലക്ക് പ്രാബല്യത്തിലാകാനാണ് സാധ്യത.

