Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഅഞ്ച്​ രൂപക്ക്​ ഊണ്​...

അഞ്ച്​ രൂപക്ക്​ ഊണ്​ വിളമ്പി മമത

text_fields
bookmark_border
bengal meals
cancel

ഒരു ​പ്ലേറ്റ്​ ചോറ്​, പരിപ്പ്​ കറി, പച്ചക്കറി, മുട്ടക്കറി. എല്ലാത്തിനും കൂടി നൽകേണ്ടത്​ അഞ്ചു രൂപ മാത്രം. തെരഞ്ഞെടുപ്പ്​ പടിവാതിക്കൽ നിൽക്കെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടക്കമിട്ട 'മാ' എന്ന ഭക്ഷണ പദ്ധതിയിലാണിത്​.

നിർധനർക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ ​േപ്ലറ്റൊന്നിന്​ 15 രൂപ വീതം സബ്​സിഡി സർക്കാർ വഹിക്കും. സ്വയംസഹായ സംഘങ്ങൾ മുഖേനെയാണ്​ ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്​ഥാനമൊട്ടാകെ മാ കിച്ചണുകൾ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്​നാടിലാണ്​ അമ്മ ഊണവഗം എന്ന പേരിൽ ആദ്യമായി സഹായവിലയിൽ ഭക്ഷണം വിതരണം ആരംഭിച്ചത്​. ഒഡിഷ, കർണാടക, ആന്ധ്ര, ഗുജറാത്ത്​ തുടങ്ങിയ സംസ്​ഥാനങ്ങളും ഈ മാതൃക പിൻതുടർന്നു. ഗുജറാത്തിൽ പദ്ധതി ഇടക്കുവെച്ച്​ നിർത്തലാക്കിയത്​ നൂറുകണക്കിനാളുകളെ ദുരിതത്തിലുമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamatalunchfood
Next Story