ഒരുക്കാം; റമദാൻ രുചി
text_fieldsറമദാൻ രാവുകൾ രുചിഭേദങ്ങളാൽ സമ്പന്നമാണ്. ഈ റമദാനിൽ കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമം’ ബഹ്റൈനിലെ വായനക്കാരിൽനിന്ന് രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകൾക്കൊപ്പം നിങ്ങളുടെ അഭിരുചിചേർത്ത് വിപുലീകരിച്ചതോ അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ ആകാം ഇത്.
റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിന്റെ ചിത്രവും ചേർത്ത് അയക്കണം. മികച്ച 10 പാചകക്കുറിപ്പുകൾക്ക് സമ്മാനം നൽകും. രുചിക്കൂട്ടുകൾ 34619565 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ചെയ്യാം. സ്വന്തം ഫോട്ടോയും വിഭവത്തിന്റെ ഫോട്ടോയും പേരും ഫോൺ നമ്പറും ഉൾപ്പെടുത്താൻ മറക്കരുത്.