രുചിവൈവിധ്യങ്ങളുമായി കോഫി ഫെസ്റ്റിവൽ
text_fieldsകോഫി ഫെസ്റ്റിവലിൽ കാപ്പി തയാറാക്കുന്നു
കുവൈത്ത് സിറ്റി: രുചിവൈവിധ്യങ്ങളുമായി കുവൈത്ത് കോഫി ഫെസ്റ്റിവലിന് തുടക്കം. അൽ ശഹീദ് പാർക്കിൽ ശനിയാഴ്ചയും തുടരുന്ന ഫെസ്റ്റിവൽ സന്ദർശകർക്ക് കാപ്പിയുടെ ചരിത്രം, വിവിധ സമൂഹങ്ങളിലെയും രാജ്യങ്ങളിലെയും കോഫി പാരമ്പര്യം എന്നിവ പരിചയപ്പെടാം.
രാവിലെ 10 മുതൽ രാത്രി 10വരെയാണ് സന്ദർശക സമയം. കുവൈത്തിലെ 40ലധികം കഫേകളുടെയും കോഫി സ്പെഷലിസ്റ്റുകളുടെയും പ്രധാന ഉൽപന്നങ്ങളും സേവനങ്ങളും മേളയിൽ ഉണ്ട്. വൈകീട്ട് അഞ്ചിന് കാപ്പിയുടെ ചരിത്രം, കഥ എന്നിവയെക്കുറിച്ച് കോഫി ട്രാവൽ കൃതിയുടെ രചയിതാവ് അബ്ദുൽകരീം അൽ ഷാത്തി സംസാരിക്കും.
അറേബ്യൻ കോഫി കോർണറും ഫെസ്റ്റിവലിലെ പ്രധാന ആകർഷണമാണ്. പ്രത്യേക കിഡ്സ് കോർണർ, സമ്മാനങ്ങൾ, ഫുട്ബാൾ ക്വിസ് എന്നിവയുമായി ലോകകപ്പ് കോർണറും ഒരുക്കിയിട്ടുണ്ട്. കുവൈത്തിലെ കാപ്പി ഉപഭോഗം അടുത്തിടെ ഗണ്യമായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

