ദോശ നല്ല ദോശ; എം.എൽ.എ ചുട്ട ദോശ
text_fieldsനഗരസഭ കുടുംബശ്രീ സംഘടിപ്പിച്ച ‘ഇഞ്ചീം പുളീം’ ഭക്ഷ്യമേള എൻ.കെ. അക്ബർ എം.എൽ.എ ദോശ ചുട്ട് ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂർ: എൻ.കെ. അക്ബർ എം.എൽ.എ ദോശ ചുട്ട് കുടുംബശ്രീയുടെ ‘ഇഞ്ചീം പുളീം’ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ഒപ്പം കാമ്പയിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായാണ് ടൗൺഹാളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
ഈ മാസം 12 വരെയാണ് മേള. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ. സായിനാഥൻ, കൗൺസിലർമാരായ അജിത ദിനേശൻ, രഹിത പ്രസാദ്, കുടുബശ്രീ ചെയർപേഴ്സൻ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ വി.എസ്. ദീപ എന്നിവർ സംസാരിച്ചു.
ഫ്രഷ് ജ്യൂസുകൾ, ചീരവിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ചിക്കൻ ബിരിയാണി, ചിക്കൻ 65, ബീഫ് കൊണ്ടാട്ടം, ചട്ടിച്ചോർ, പത്തിരി തുടങ്ങിയ വിഭവങ്ങൾ സ്റ്റാളിലുണ്ട്.

