ജീസാൻ വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ ഇനി 'ലുലു'വിൽ
text_fieldsഅഗ്രികള്‍ചറല്‍ മാർക്കറ്റിങ് സൊസൈറ്റി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതർ ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസിനോടൊപ്പം
ജീസാൻ: ജീസാൻ മേഖലയിൽ വിളയുന്ന വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ ഇനി ലുലു ഹൈപ്പർമാർക്കറ്റുകളിൽ. അഗ്രികള്‍ചറല്‍ മാർക്കറ്റിങ് സർവിസസ് സെന്ററില്‍നിന്ന് ജീസാനിന്റെ തനത് വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ വാങ്ങി ഹൈപ്പർമാർക്കറ്റുകളിൽ വിപണനം നടത്തുന്നതിന് കോഓപറേറ്റിവ് വിഷന്‍ ഫോര്‍ അഗ്രികള്‍ചറല്‍ മാർക്കറ്റിങ് സൊസൈറ്റിയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സഹകരണ കരാറില്‍ ഒപ്പുവെച്ചു.
ജീസാൻ ഗവര്‍ണറേറ്റില്‍ നടന്ന അഗ്രികള്‍ചറല്‍ മാർക്കറ്റിങ് സർവിസസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ അമീർ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ സാന്നിധ്യത്തില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദാണ് കരാറിൽ ഒപ്പുവെച്ചത്.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ എൻജി. മുഹമ്മദ് ബിന്‍ അലി അൽ ആതിഫ് ചടങ്ങില്‍ സംബന്ധിച്ചു. കരാറനുസരിച്ച് സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജീസാനിന്റെ മണ്ണില്‍ വിളഞ്ഞ പപ്പായ, വാഴപ്പഴം, മാങ്ങ എന്നിവ ലഭ്യമാകും. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതോടൊപ്പം ജിസാനിലെ മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് യഥാര്‍ഥ സ്രോതസ്സില്‍നിന്ന് ലഭ്യമാക്കും.
ജീസാൻ മേഖലയിലെ കാര്‍ഷികോല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് എല്ലാ സീസണിലും വിപണി ഒരുക്കുന്നതിനുമാണ് കോഓപറേറ്റിവ് വിഷന്‍ ഫോര്‍ അഗ്രികള്‍ചറല്‍ മാർക്കറ്റിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഗ്രികള്‍ചറല്‍ മാർക്കറ്റിങ് സർവിസസ് സെന്റര്‍ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

