Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഭക്ഷണവൈവിധ്യം വിളംബരം...

ഭക്ഷണവൈവിധ്യം വിളംബരം ചെയ്​ത്​​ റിയാദിൽ ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള

text_fields
bookmark_border
ഭക്ഷണവൈവിധ്യം വിളംബരം ചെയ്​ത്​​ റിയാദിൽ ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള
cancel
camera_alt

അറബികളുൾപ്പടെയുള്ള സന്ദർശകരെ ഏറെ ആകർഷിക്കുന്ന ആലപ്പി ഫുഡ്​ സ്​റ്റാൾ

റിയാദ്: ലോകത്തി​െൻറ രുചിവൈവിധ്യം വിളംബരം ചെയ്​ത്​ റിയാദിൽ നടക്കുന്ന ത്രിദിന ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള ഇന്ന്​ (ചൊവ്വാഴ്​ച) രാത്രി സമാപിക്കും. സൗദിയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിൽ ഒന്നാണിത്. റിയാദ്​ നഗരത്തിൽനിന്ന്​ 90 കിലോമീറ്ററകലെ മൽഹമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ ഞായറാഴ്​ചയാണ് ഭക്ഷ്യമേള ആരംഭിച്ചത്​. 400 ഓളം പ്രദർശകരുള്ള മേളയിൽ 15 ഇന്ത്യൻ കമ്പനികൾക്ക് സ്​റ്റാളുണ്ട്.

ഭക്ഷണ പ്രദർശന നഗരിയിൽ എരിവും പുളിയും ചേർത്ത ബനാന ചിപ്സ് കൊറിക്കാൻ അറബികളെത്തുന്നത് ഇന്ത്യൻ പവലിയനിലേക്കാണ്​. ആലപ്പുഴയിൽ നിന്നെത്തിയ ഭക്ഷ്യനിർമാണ കമ്പനിയായ ‘ആലപ്പി’യുടെ സ്​റ്റാളിലാണ് അറബ് സന്ദർശകർക്ക് പുതുരുചി പരിചയപ്പെടുത്തുന്നത്. അറേബ്യയിലെ പ്രധാന ഭക്ഷണ നിർമാണ കമ്പനികൾ വിവിധ തരം കോഫികൾ, ഷവർമ്മ, പാസ്തകൾ, മാംസം, കിഴങ്ങ് ഉത്പന്നങ്ങൾ തുടങ്ങി പ്രധാന ഭക്ഷണവിഭവങ്ങളെല്ലാം പ്രദർശനത്തിനും രുചിയറിയാനും ഒരുക്കിയിട്ടുണ്ട്.

എന്നാൽ തങ്ങൾക്ക് സുപരിചിതമല്ലാത്ത പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടാനാണ് ഇന്ത്യൻ പാവലിയനിലെത്തിയതെന്ന് അറബ്​ സന്ദർശകരിൽ ചിലർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുളകുപൊടിയിട്ട കപ്പ പൊരിച്ചതും തമിഴ്നാട്ടിൽ നിന്നുള്ള കപ്പലണ്ടി കാൻഡിയും യുവ തലമുറക്ക് ഇഷ്​ടപ്പെടുന്നുണ്ടെന്ന് സന്ദർശകർ പറയുന്നു.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിക്ഷേപകർ, നിർമാതാക്കൾ, ഉപഭോക്താക്കൾ, ചില്ലറ വ്യാപാരികൾ, സേവനകമ്പനികൾ തുടങ്ങി ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടവർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യവ്യാപാര രംഗത്തെ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും അതിവേഗം വളരുന്ന സൗദി വിപണിയുടെ സാധ്യതകൾ അറിയാനും ഉപയോഗപ്പെടുത്താനുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ മേളയിൽ എത്തിയിട്ടുമുള്ളത്. ‘സമൃദ്ധമായ നാളെകൾ ഉറപ്പാക്കുന്നു’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രദർശനപരിപാടിയിൽ രാജ്യത്തി​െൻറ കാർഷിക സാധ്യതകളും പുരോഗതിയും ചർച്ച ചെയ്യുന്നുണ്ട്​.

‘ഇൻഫ്ലേവർ’ ഭക്ഷ്യമേളയിലെ ഇന്ത്യൻ പവിലിയൻ അംബാസഡർ ​ഡോ. സുഹേൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യുന്നു,

ലോകത്തുടനീളമുള്ള പ്രമുഖ കമ്പനികളുടെ സ്ഥാപകർ, സി.ഇ.ഒമാർ ഉൾപ്പടെ 200-ഓളം പ്രസംഗകർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിക്കുന്ന പരിപാടികൾ മേളയിൽ നടന്നുവരികയാണ്​. 200-ലേറെ സംരംഭകർ പ​ങ്കെടുക്കുന്ന മേളയിൽ 40,000-ഓളം സന്ദർശകർ ഇതുവരെ എത്തിക്കഴിഞ്ഞു. മൂന്ന്​ ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി എട്ട്​ വരെയാണ് പ്രദർശനം. ഇന്ന്​ രാത്രിയാണ്​ മേള അവസാനിക്കുന്നത്​. inflavourexpo.com എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ നഗരിയിലെ ബാഡ്ജ് ബൂത്തിൽ നിന്ന് നേരിട്ടോ സൗജന്യ പാസ്​ എടുത്താണ്​ അകത്ത്​ കടക്കേണ്ടത്​.

ജലദൗർലഭ്യം, ഫലഭൂയിഷ്ഠമല്ലാത്ത മണ്ണ്, ഉയർന്ന മരുഭൂമിയിലെ താപനില തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് 1.6 കോടി ടൺ ഭക്ഷ്യവിഭവങ്ങളാണ്​ സൗദി ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമെ 11 ലക്ഷം ടണ്ണിലധികം കോഴികളെ വളർത്തുന്നു. 3,75,000 ടണ്ണിലധികം മുട്ടകൾ വിപണിയിലെത്തിക്കുന്നു. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയംപര്യാപ്തതയുടെ 80 ശതമാനവും പ്രതിനിധീകരിക്കുന്ന 30 ലക്ഷം ടൺ പച്ചക്കറികൾ സൗദി അറേബ്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

മത്സ്യകൃഷി നടത്തുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്ന് സൗദി അറേബ്യയിലാണ്. 70,000 ടൺ മറ്റ്​ മത്സ്യയിനങ്ങളും ചെമ്മീനും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഉൽപ്പാദനത്തിലും ഭക്ഷ്യസുരക്ഷയിലും ഗുണനിലവാരത്തിലും ലോകത്തെ ഏറ്റവും ഉയർന്ന നിലവാരമാണ് രാജ്യം പിന്തുടരുന്നത്. ഈത്തപ്പഴം കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം സൗദിക്കാണ്. 300-ലധികം ഇനങ്ങളിലായി 16 ലക്ഷം ടൺ ഈത്തപ്പഴമാണ് സൗദിയുടെ വാർഷിക ഉത്പാദനം. 111-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. രാജ്യത്തി​െൻറ തനത് ഉത്പന്നങ്ങൾ വ്യത്യസത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പരിചപ്പെടുത്താനും അതുവഴി പുതിയ കച്ചവടകരാറുകൾക്ക് ഒപ്പുവെക്കാനും ഇൻഫ്ലേവർ മേളഗരി വേദിയാകുന്നുണ്ട്. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന സ്​റ്റാർട്ടപ്പുകൾ ലോകത്തെ പരിചപ്പെടുത്താൻ പുതുതലമുറയിലെ സംരംഭകർ മേളയെ ഉപയോഗപ്പെടുത്തുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadfood fair'Inflavor'
News Summary - 'Inflavor' food fair in Riyad
Next Story