Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right'നാവുനീട്ടുകയാണ്​...

'നാവുനീട്ടുകയാണ്​ ചൈനക്കാർ, ഇന്ത്യൻ വിഭവങ്ങളിലേക്ക്​'

text_fields
bookmark_border
Chinese Restaurant, aamir khan
cancel
camera_alt

ചൈനീസ് റസ്​റ്റാറന്‍റ്, ആമിർ ഖാൻ

നമ്മുടെ നാട്ടിൽ അറബിക്​ രുചികളായ അൽഫഹാമും കുഴിമന്തിയുമൊക്കെ പെട്ടിക്കടകൾ തോറും അണിനിരക്കു​മ്പോൾ അവഗണനയുടെ കണ്ണീർ രുചിച്ചത്​​ അയൽപക്കത്തെ ചൈനീസ്​ വിഭവങ്ങളാണ്. സ്​പ്രിങ്​ റോളും ചില്ലി ചിക്കനും മഞ്​ജൂരിയനും തുടങ്ങി നൂഡിൽസിനെ വരെ വല്ലപ്പോഴുമൊക്കെ ​പ്ലേറ്റിലേക്ക്​ എടുത്തുവെച്ചാലായി. എന്നാൽ സാക്ഷാൽ ചൈനയിൽ കാര്യങ്ങൾ അൽപം വ്യത്യസ്​തമാണ്​. അവിടത്തുകാർ ഇന്ന്​ ഇന്ത്യൻ വിഭവങ്ങളിലേക്ക്​ നാവുനീട്ടുകയാണെന്ന്​ കേട്ടാൽ ഞെട്ടണ്ട!

മീൻതട്ടുകൾ പോലെ ഇന്ത്യൻ ഹോട്ടലുകൾ

നോർത്തിന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന റസ്​റ്റാറൻറുകൾ ചൈനയുടെ തലസ്ഥാനമായ ബെയ്​ജിങ്ങിൽ കോവിഡ്​ കാലത്ത്​ നമ്മുടെ നാട്ടിൽ തുടങ്ങിയ മീൻതട്ടുകൾ പോലെ വളരുകയാണ്. തട്ടുകടകൾ തുടങ്ങി വമ്പൻ റസ്​റ്റാറൻറുകളിൽ വരെ ഇന്ത്യൻ വിഭവങ്ങൾ തേടി ചൈനക്കാർ മനസ്സിലാകാത്ത ഭാഷയിൽ ചോദിച്ചു കൊണ്ടിരിക്കുന്നു. ഫുഡ്​ വിശേഷങ്ങൾ വിളമ്പുന്ന '​ഫ്ലേവേഴ്​സ്​ ഓഫ്​ ബെയ്​ജിങ്​' ചാനലിലെ ലിനേ ലിൻ ചൈനക്കാരുടെ ഈ ഇന്ത്യൻ പ്രേമം വിവരിക്കുന്നുണ്ട്​.

താലി മീൽസും ഇന്ത്യൻ കറിയും സമൂസയും ബട്ടർ ചിക്കനുമൊക്കെ ചീനക്കാരുടെ ഫേവറിറ്റായി. 2015ൽ താൻ ​െബയ്​ജിങ്ങിൽ എത്തു​മ്പോൾ ഇന്ത്യൻ വിഭവങ്ങളോട്​ ചൈനക്കാർ അത്ര ഇഷ്​ടം കൂടിയിട്ടുണ്ടായിരുന്നില്ലെന്ന്​ ബെയ്​ജിങ്ങിൽ റസ്​റ്റാറൻറ്​ മാനേജരായ ചന്ദൻ കുമാർ ബൻജ വിവരിക്കുന്നു. പ​േക്ഷ​, ഇന്ന്​ ചുറ്റിലും കണ്ണോടിക്കു​േമ്പാൾ ഇന്ത്യൻ റസ്​റ്റാറൻറുകളും അവയിൽ വരുന്ന ചൈനക്കാരും പെരുകിയതു​ കാണാം. ഇതിനു പിന്നിൽ ഒരു ബോളിവുഡ്​ ബന്ധവും അദ്ദേഹം പറയുന്നുണ്ട്​.

സൽമാൻ ഖാൻ, ഷാറൂഖ്​ ഖാൻ, ആമിർ ഖാൻ

സ്​ക്രീൻ ഫുഡ്​സ്​

ചൈനയിൽ സൂപ്പർ ഹിറ്റായി ഓടിയ ദങ്കൽ, ബജ്​റംഗി ബായ്​ജാൻ തുടങ്ങിയ ബോളിവുഡ്​ ചിത്രങ്ങളിലൂടെയാണ്​ ഇന്ത്യൻ വിഭവങ്ങൾ ചീനക്കാരുടെ മനസ്സിൽ കുടിയേറിയത്​. ആമിർ ഖാനും സൽമാൻ ഖാനും ഷാറൂഖ്​ ഖാനും പോലെ അവർക്ക്​ പ്രിയപ്പെട്ടതായി, ലേശം എരിവും പുളിയും കൂടിയ പനീറും തണ്ടൂരിയുമൊക്കെ. താലി മീൽസ്​ പലപ്പോഴും ഇരുകൈയും കൊണ്ടാണ്​ ചൈനക്കാർ കഴിക്കുന്നതെന്നു മാത്രം. അത്രക്കല്ലേ, വിഭവങ്ങൾ. ചെമ്പ്​ പാത്രത്തിൽ വിളമ്പിത്തന്നെ കഴിക്കണമെന്ന മോഹവുമായാണ്​ ചൈനക്കാർ എത്തുന്നതെന്ന്​ ആറു വർഷമായി െബയ്​ജിങ്ങിൽ കുക്കായ കൊൽക്കത്തക്കാരൻ റബീഉൽ പറയുന്നു.


കുടുംബ കഥ, വിദ്യാഭ്യാസം, ഗ്രാമീണ നഗര വ്യത്യാസം തുടങ്ങിയവയൊക്കെ വിഷയമായ ബോളിവുഡ്​ ചിത്രങ്ങളാണ്​ ചീനക്കാരെ ആകർഷിച്ചത്​. അതോടൊപ്പം ചിത്രത്തിൽ കാണിക്കുന്ന ഇന്ത്യൻ വിഭവങ്ങൾ കണ്ടു​കണ്ട്​ ചൈനീസ്​ നാവുകളിലെ രസമുകുളങ്ങളും ഉണർത്തി. ഭക്ഷണത്തോട്​ ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന ഇന്ത്യൻ രീതികളും അവർക്ക്​ പ്രിയങ്കരമായി.

എന്നാലും ആമിർ, ഡൈവോഴ്​സ്​ വേണ്ടായിരുന്നു

ചൈനക്കാർക്ക്​ ഏറ്റവും പ്രിയംകൂടിയ ഇന്ത്യൻ ആക്​ടർ ആമിർ ഖാൻ തന്നെ. എന്നാൽ ഈ 'മിസ്​റ്റർ പെർഫക്​ട്​' ജൂലൈയിൽ ഡൈവോഴ്​സ്​ വെളിപ്പെടുത്തിയതോടെ ചൈനീസ്​ ആരാധകർ രണ്ടുതട്ടിലായി. 15 വർഷത്തെ ദാമ്പത്യബന്ധമാണ്​ നിർമാതാവ്​ കൂടിയായ കിരൺ റാവുവുമായി വേർപിരിഞ്ഞതോടെ ഇല്ലാതായത്​. ഇതോടെ സാമൂഹിക വിഷയങ്ങളിൽ കാര്യമായി ഇടപെടുന്ന ആമിറി​െൻറ പോസിറ്റിവ്​ ഇമേജിൽ കരിനിഴൽ വീണെന്ന്​ ഒരുകൂട്ടം ചൈനീസ്​ ആരാധകർ ചൂണ്ടിക്കാട്ടുന്നു. സ്​നേഹധനനായ ഭർത്താവെന്ന ആമിർ ഇമേജിനായിരുന്നുവത്രെ ചീനക്കാരുടെ ഇഷ്​ടം.

ആമിർ ഖാൻ, കിരൺ റാവു

ത്രീ ഇഡിയറ്റ്​സ്​ മുതലുള്ള ഇഷ്​ടം

2011ൽ ത്രീ ഇഡിയറ്റ്​സ്​ ആദ്യം ചൈനയിൽ പ്രദർശിപ്പിച്ചപ്പോൾ മുതലാണ്​ ആമിർ അവിടത്തുകാരുടെ മനസ്സിൽ ഇടംപിടിച്ചത്​. പത്തിൽ 9.2 റിവ്യൂ സ്​കോറാണ്​ ചൈനീസ്​ മീഡിയ ചിത്രത്തിന്​ നൽകിയത്​. 'അങ്കിൽ മി' എന്ന്​ താരത്തെ ആരാധകർ വിളിച്ചുശീലിച്ചു. നമ്മൾ 'ജാക്കി ചാൻ, മേരാ ജാൻ' എന്ന്​ വിളിക്കുന്നതു ​പോലെ ചൈനീസ്​ കുട്ടികളും സ്​ത്രീകളും ആമിർ പടങ്ങൾ കാണാൻ പിന്നെ​ തിയറ്ററുകളിൽ ഇടിച്ചുകയറിത്തുടങ്ങി.

ദങ്കലും സീക്രട്ട്​ സൂപ്പർസ്​റ്റാറുമൊക്കെ ചൈനീസ്​ യുവാൻ വാരിക്കൂട്ടി. ദങ്കൽ മാത്രം 180 ദശലക്ഷം ഡോളർ കൊണ്ടു പോയെന്നാണ്​ കണക്ക്​. ഇനി ആമിർ ചിത്രം ചൈനയിൽ പ്രദർശിപ്പിക്കാൻ എത്തിച്ചാൽ അതിന്‍റെ പേരായി 'സ്​റ്റാറിങ്​ ആമിർ ഖാൻ' എന്ന്​ മാത്രം കൊടുത്താൽ മതിയെന്നാണ്​ സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ കുറിച്ചിട്ടത്​. എന്താല്ലേ...?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khan#indian dishes#Chinese Restaurant#flavours of beijing
News Summary - Indian dishes in Chinese Restaurants
Next Story