പഴമേളയുമായി കുട്ടമത്തെ കുട്ടികൾ
text_fieldsകുട്ടമത്ത് ഗവ.ഹയർ സെക്കൻഡറിയിൽ സംഘടിപ്പിച്ച പഴമേളയിൽനിന്ന്
ചെറുവത്തൂർ: പ്രീ പ്രൈമറി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പഴങ്ങളും സസ്യങ്ങളും എന്ന പാഠ്യ ഭാഗം അവതരിപ്പിക്കുന്നതിന് കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഴം മേള സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പഴങ്ങൾ പ്രദർശിപ്പിച്ചു.
ചക്ക, ആപ്പിൾ, പേരക്ക, സപ്പോട്ട , ഉറുമാമ്പഴം, പാഷൻ ഫ്രൂട്ട് , നെല്ലിക്ക , നേന്ത്രപ്പഴം , സോദരിപ്പഴം, മണ്ണൻ പഴം, മുന്തിരി, റമ്പൂട്ടാൻ, സബർ ജില്ലി, തുടങ്ങിയവ പ്രദർശിപ്പിച്ചു. പരിപാടി പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി. പ്രമോദ് കുമാർ, എം. ദേവദാസ്, കെ .മധുസൂദനൻ, കെ. ഹേമലത എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി അധ്യാപിക എം.പുഷ്പ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

