‘ഫുഡ് ഫിയസ്റ്റ 23’ ഇന്ന്
text_fieldsമസ്കത്ത്: മാര്‍ ഗീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ഒരുക്കുന്ന ഫുഡ് ഫിയസ്റ്റ -23 റുവി ചര്‍ച്ച് കോമ്പൗണ്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ നടക്കും.
മഹാമാരിയെ തുടര്‍ന്ന് ഒരു ഇടവേളക്കു ശേഷം വിപുലമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തനിമയാര്ന്നതും ഗൃഹാതുരത്വമുണര്ത്തുന്നതിനൊപ്പം അറബിക്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ തുടങ്ങി നിരവധി വിഭവങ്ങളുടെ കലവറയാണ് ഒരുക്കുന്നത്.
പിന്നണി ഗായകനും ഫ്യൂഷന്‍ ഗായകനുമായ ഭാഗ്യരാജും അവതാരകയും ഗായികയുമായ ജീനുവും ഒരുമിക്കുന്ന സംഗീതവിരുന്നും ഇടവകാംഗങ്ങളും ആത്മീയ സംഘടനകളും ഒരുക്കുന്ന വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

