ഫുഡ് ഫെസ്റ്റ് 11ന്
text_fieldsഅബൂദബി: ഇശല്‍ ബാന്‍ഡ് അബൂദബിയുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് ഫെബ്രുവരി 11ന് വൈകീട്ട് നാലുമണി മുതല്‍ ഏഴുവരെ അല്‍ നഹ്ദ ബെന്‍സര്‍ ഫാം ഹൗസില്‍ നടക്കും.
ബിരിയാണി, ഡെസേര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭവങ്ങളാണ് മത്സരാർഥികള്‍ ഉണ്ടാക്കിക്കൊണ്ടുവരേണ്ടത്. രുചി, പ്രസന്റേഷന്, മേക്കിങ് രീതി എന്നിവ പരിഗണിച്ച് വിജയിയെ തിരഞ്ഞെടുക്കും. ഒന്നാം സമ്മാനം രണ്ടുഗ്രാം സ്വര്‍ണ നാണയവും രണ്ടാം സമ്മാനം ഒരുഗ്രാം സ്വര്‍ണനാണയവുമാണ് നല്‍കുക. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കഴിഞ്ഞ ദിവസം നിർവഹിച്ചു.
റഫീക്ക് ഹൈദ്രോസ്, ഇക്ബാല്‍ ലത്തീഫ്, സാദിഖ് കല്ലട, നിഷാന്‍ അബ്ദുൽ അസീസ്, ഇര്‍ഷാദ്, ഷിയാസ് നിലമ്പൂര്‍, ഷഫീഖ് നിലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഇശല്‍ ബാന്‍ഡ് അബൂദബി സംഗീത വിരുന്നും ഒരുക്കും.

