Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightദോഫാറിലെ ഹോട്ടലുകളിലെ...

ദോഫാറിലെ ഹോട്ടലുകളിലെ പാചകം ഇനി തത്സമയം​ കാണാം

text_fields
bookmark_border
ദോഫാറിലെ ഹോട്ടലുകളിലെ പാചകം ഇനി തത്സമയം​ കാണാം
cancel

മസ്കത്ത്​: ഭക്ഷണശാലകൾ, കഫേകൾ, ബേക്കറികൾ തുടങ്ങിയവയുടെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിൽ എച്ച്‌.ഡി നിരീക്ഷണ ക്യാമറകൾ (സി.സി.ടി.വി) സ്ഥാപിക്കണമെന്ന് ദോഫാർ മുനിസിപ്പാലിറ്റി. ഇത്തരം സ്ഥാപനങ്ങളുടെ ഡൈനിങ്​ ഹാളുകളിൽ 42 ഇഞ്ചിൽ കുറയാത്ത ടി.വി സ്ക്രീനും ഒരുക്കണം. ഭക്ഷണ പാനീയങ്ങൾ തയ്യാറാക്കുന്നത് തത്സമയം ഉപഭോക്താക്കൾക്ക് കാണാനാണ്​ ഈ സംവിധാനം ഒരുക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്​.

ഭക്ഷണം തയ്യാറാക്കലും പാചക ജീവനക്കാരുടെ പ്രവർത്തനം നിരീക്ഷിക്കുക, ഭക്ഷണശാലകളിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രണ പ്രവർത്തന പ്രക്രിയകൾ കാര്യക്ഷമമാക്കുക, ഭക്ഷ്യ തൊഴിൽ സമ്പ്രദായം വികസിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​.

പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങൾ ഈ ആവശ്യകതകൾ പൂർത്തീകരിച്ചാലെ മുനിസിപ്പാലിറ്റി ലൈസൻസ്​ നൽകുകയൊള്ളു. അതേസമയം, നിലവിലുള്ള സ്ഥാപനങ്ങൾ മേയ്​ 15മുതൽ ആഗസ്റ്റ്​ 15വരെയുള്ള കാലയളവിൽ ഈ സംവിധാനം ഒരുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hoteldhofarcooking
Next Story