'വെജ് ഫിഷ് ഫ്രൈ'യുമായി തട്ടുകടക്കാർ, തട്ടുപൊളിപ്പൻ രുചിയെന്ന് വ്ലോഗർ; എന്താണ് സംഗതിയെന്നറിയണ്ടേ
text_fieldsഭക്ഷണത്തിന്റെ കാര്യത്തിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നത്. ഓരോ ഭക്ഷണവും ഓരോ രുചിയും അനുഭവവുമാണ്. സമൂഹമാധ്യമങ്ങളും ഓൺലൈൻ വ്ലോഗർമാരുമെല്ലാം സജീവമായതോടെ ഏത് മെട്രോ സിറ്റിയിലായാലും കുഗ്രാമത്തിലായാലും വ്യത്യസ്തമായ ഒരു ഭക്ഷണമുണ്ടെങ്കിൽ അത് ലോകത്തിന്‍റെ ഏത് കോണിലുമെത്തും.
ഫിഷ് ഫ്രൈ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു വിഭവം തന്നെയാണ്. എന്നാൽ, വെജിറ്റേറിയൻസിന് ഫിഷ് ഫ്രൈ കഴിക്കാനാവില്ലല്ലോ. എന്നാലിതാ വെജിറ്റേറിയൻസിന് കൂടി കഴിക്കാനാവുന്ന ഒരു ഫിഷ് ഫ്രൈ തയാറാക്കിയിരിക്കുകയാണ് ഡൽഹിയിലെ തട്ടുകടക്കാർ. ഫുഡ് വ്ലോഗറായ അമർ സിരോഹിയുടെ വിഡിയോയിലൂടെയാണ് ഈ വെജ് ഫിഷ് ഫ്രൈ വൈറലായത്.
വെജ് ഫിഷ് ഫ്രൈ കഴിച്ച അമർ സിരോഹി പറഞ്ഞത് താൻ അടുത്ത കാലത്ത് കഴിച്ചതിൽ ഏറ്റവും രുചികരമായ വിഭവങ്ങളിലൊന്നാണിതെന്നാണ്. എന്താണ് ഈ വെജ് ഫിഷ് ഫ്രൈ എന്ന് എല്ലാവർക്കും ഒരു സംശയമുണ്ടാകും. യഥാർഥത്തിൽ ഫിഷ് അല്ല ഈ ഫിഷ് ഫ്രൈ. പച്ചക്കറി ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. കഴിച്ചാൽ ഫിഷ് ഫ്രൈയുടെ അതേ രുചിയാണെന്ന് വ്ലോഗർ പറയുന്നു.
സോയാബീനും ജിഞ്ചർ ഗാർലിക് പേസ്റ്റുമാണ് വെജ് ഫിഷ് ഫ്രൈയിലെ പ്രധാന ഘടകം. ഇത് മിക്സ് ചെയ്ത് മീനിന്‍റെ രൂപത്തിൽ പരത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് ഫ്രൈ ചെയ്യാനായി മീൻ പൊരിക്കുന്നതിന് സമാനമായ മസാലക്കൂട്ട് തയാറാക്കും. അതിൽ മുക്കി വറുത്തുകോരുന്നതോടെ വെജ് ഫിഷ് ഫ്രൈ റെഡിയായിട്ടുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

