Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right‘കഫേ ബി’യിലുണ്ട് മായ...

‘കഫേ ബി’യിലുണ്ട് മായ സുരേഷിന്റെ കൊതിയൂറും വിഭവങ്ങൾ

text_fields
bookmark_border
‘കഫേ ബി’യിലുണ്ട് മായ സുരേഷിന്റെ കൊതിയൂറും വിഭവങ്ങൾ
cancel
camera_alt

ബ്രണ്ണൻ കോളജിലെ കഫേ ബി ഷോപ്പിന് മുന്നിൽ

മായ സുരേഷും കോളജ് അധികൃതരും

ത​ല​ശ്ശേ​രി: ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ മാ​യ സു​രേ​ഷി​ന്റെ ‘ക​ഫേ ബി’ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ആ​വേ​ശ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സം​രം​ഭ​ത്തെ വ​ര​വേ​റ്റ​ത്. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ കോ​ള​ജി​ൽ ട്രാ​ൻ​സ് വു​മ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ അ​തി​ഥി​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. ക​ണ്ണൂ​ർ താ​ണ​യി​ൽ താ​മ​സി​ക്കു​ന്ന മാ​യ സു​രേ​ഷി​ന്റെ ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​ണി​ത്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രു​ചി​യൂ​റു​ന്ന ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ര​ണ്ണ​ൻ കോ​ള​ജ് കാ​മ്പ​സി​ൽ സം​രം​ഭം തു​ട​ങ്ങി​യ​ത്. സ്ഥി​രം എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ളി​ൽ​നി​ന്ന് മാ​റി സാ​ൻ​ഡ് വി​ച്ച്, ബ​ർ​ഗ​ർ, ചി​ക്ക​ൻ റോ​ൾ തു​ട​ങ്ങി​യ ന്യൂ ​ജെ​ൻ വി​ഭ​വ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. പാ​ച​ക​ത്തോ​ടു​ള്ള താ​ൽ​പ​ര്യ​മാ​ണ് സം​രം​ഭം തു​ട​ങ്ങാ​ൻ പ്രേ​ര​ണ​യാ​യ​ത്.

ആ​റ് മാ​സം മു​മ്പ് ക​ണ്ണൂ​ർ ആ​യി​ക്ക​ര ഹാ​ർ​ബ​റി​ൽ ‘മി ​കൂ​ൾ’ എ​ന്ന പേ​രി​ൽ ല​ഘു ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ‘ക​ഫേ ബി’ ​തു​ട​ങ്ങാ​ൻ ഇ​വ​ർ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ കോ​ള​ജ് കാ​മ്പ​സി​ൽ കോ​ഫി ഷോ​പ്പ് തു​ട​ങ്ങാ​ൻ സാ​ധി​ച്ച​തി​ൽ മാ​യ ഹാ​പ്പി​യാ​ണ്. മ​റ്റ് ട്രാ​ൻ​സ് ജെ​ൻ​ഡ​റു​ക​ൾ​ക്കും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നാ​ണ് മാ​യ മ​ന​സ്സി​ൽ കാ​ണു​ന്ന​ത്. ആ​സ്വാ​ദ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ സം​രം​ഭം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​വു​മെ​ന്നാ​ണ് മാ​യ സു​മേ​ഷി​ന്റെ വി​ശ്വാ​സം.

ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ 10 പേ​ർ​ക്ക് ഇ​രു​ന്ന് ക​ഴി​ക്കാ​നു​ള​ള സൗ​ക​ര്യ​വും ഒ​രു സ​ഹാ​യി​യും ക​ഫേ​യി​ലു​ണ്ട്. ജി​ല്ല സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്, ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ്, ആ​സ്റ്റ​ർ വ​ള​ന്റി​യേ​ഴ്സ്, ത​ളി​പ്പ​റ​മ്പ് അ​ത്താ​ഴ​ക്കൂ​ട്ടം, ഹെ​ൽ​ത്ത് ലൈ​ൻ സു​ര​ക്ഷ പ്രോ​ജ​ക്ട് എ​ന്നി​വ​രാ​ണ് മാ​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്.

കോ​ള​ജി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്താ​ണ് ‘ക​ഫേ ബി’ ​തു​ട​ങ്ങി​യ​ത്. കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ജ​ഡ്ജി വി​ൻ​സി ആ​ൻ പീ​റ്റ​ർ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cafe B
News Summary - Cafe B
Next Story