ബഹ്റൈൻ കാർഷിക ചന്തക്ക് തുടക്കമായി
text_fieldsമനാമ: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ പത്താം പതിപ്പ് കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫി, നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, ലേബർ ഫണ്ട് (തംകീൻ) ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് മഹാ മൊഫീസ്, നോർത്തേൺ ഗവർണർ അലി അൽ അസ്ഫൂർ തുടങ്ങിയവർ പങ്കെടുത്തു.
ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ വർഷംതോറും നടക്കുന്ന മാർക്കറ്റ് പ്രാദേശിക കാർഷിക വിഭവങ്ങൾ വാങ്ങാനുള്ള അവസരമാണ് നൽകുന്നത്. കാർഷിക മേഖലയുടെ വികസനത്തിനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ നടപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത കൃഷി മന്ത്രി ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വർഷം 70,000ത്തിലധികം പേർ മാർക്കറ്റ് സന്ദർശിച്ചു. ഇത്തവണ 321 കർഷകരും നാല് കാർഷിക കമ്പനികളും അഞ്ച് നഴ്സറികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.എല്ലാ ശനിയാഴ്ചകളിലുമാണ് മാർക്കറ്റ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

