Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_right...

രു​ചി​പ്പെ​രു​മ​യു​മാ​യി അ​ൽ​ഉ​ല ശൈ​ത്യോ​ത്സ​വം അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക്

text_fields
bookmark_border
രു​ചി​പ്പെ​രു​മ​യു​മാ​യി അ​ൽ​ഉ​ല ശൈ​ത്യോ​ത്സ​വം അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക്
cancel

റി​യാ​ദ്: സ​ന്ദ​ർ​ശ​ക​ർ​ക്ക് സാ​ഹ​സി​കാ​നു​ഭ​വ​ങ്ങ​ളും ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക് രു​ചി​പ്പെ​രു​മ​യും സ​മ്മാ​നി​ച്ച് അ​ൽ​ഉ​ല ശൈ​ത്യോ​ത്സ​വം അ​വ​സാ​ന വാ​ര​ത്തി​ലേ​ക്ക്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പാ​ച​ക ക​ല​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള വി​ദ​ഗ്ധ​രെ അ​ണി​നി​ര​ത്തി​യാ​ണ് ഒ​രു മാ​സം നീ​ളു​ന്ന ‘ത്വ​ന്തൂ​റ ഫെ​സ്റ്റി​വ​ലി’​ലെ രു​ചി​പ്പെ​രു​മ​യി​ലേ​ക്ക് (ടേ​സ്റ്റ് ഓ​ഫ് അ​ൽ​ഉ​ല) സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ പ്ര​മു​ഖ​രാ​യ പാ​ച​ക​ക്കാ​രെ അ​ണി​നി​ര​ത്തി വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​രാ​യ അ​ൽ​ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ന​കം വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ത്വ​ന്തൂ​റ ഉ​ത്സ​വം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്.

അ​ൽ​ഉ​ല ഫ്ര​ഷ് ഫു​ഡ് മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ൽ നി​ര​ന്ന നി​ര​വ​ധി പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. പ്ര​ദേ​ശ​ത്ത് വി​ള​യു​ന്ന 29ലേ​റെ ഓ​റ​ഞ്ച്​ പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം നി​ര​വ​ധി പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

വ​ർ​ണ​വെ​ളി​ച്ചം ചാ​രു​ത പ​ക​രു​ന്ന പ്ര​കൃ​തി ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ര​സ​ക​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ളും ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് നി​ത്യേ​ന അ​ൽ​ഉ​ല​യി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al UlaWinter Festival
News Summary - Al Ula Winter Festival
Next Story