Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nirjash tea shop
cancel
Homechevron_rightFoodchevron_rightTasty Hutchevron_rightബംഗാളിലെ വഴിയോര കടയിൽ...

ബംഗാളിലെ വഴിയോര കടയിൽ ഒരു കപ്പ്​ ചായക്ക്​ 1,000 രൂപ!!

text_fields
bookmark_border

പത്ത്​ രൂപക്ക്​ സ്​ഥിരമായി ചായ കുടിക്കുന്നവർ വാർത്തയുടെ തലക്കെട്ട്​ കണ്ടാൽ​ ചിലപ്പോൾ ഒന്ന്​ ഞെട്ടിയെന്ന്​ വരും. എന്നാലും സംഗതി സത്യമാണ്​. കൊൽക്കത്തയിലെ '107 പള്ളിശ്രീ' ഭാഗത്തെ നിർജാഷ്​​ എന്ന വഴിയോര കടയിലാണ്​ 1000 രൂപ വരെയുള്ള ചായയുടെ സ്വാദ്​ നുകരാനാവുക.

ലോകമെമ്പാടുമുള്ള വിവിധതരം ചായകൾ ഈ കൊച്ചുകടയിൽ ലഭിക്കുമെന്നതാണ്​ നിർജാഷിനെ വ്യത്യസ്​തമാക്കുന്നത്​. കടയുടമ പാർത്ഥപ്രതിം ഗാംഗുലി ത​െൻറ ഉയർന്ന ജോലി രാജിവെച്ചാണ്​ ചായക്കട തുടങ്ങുന്നത്​. ചായകളോടുള്ള താൽപ്പര്യം തന്നെയാണ്​ ഇദ്ദേഹത്തെ ഈ മേഖലയിലേക്ക്​ എത്തിച്ചത്​.

ബംഗാളിലെ വഴിയോരങ്ങളിൽ നിരവധി ടീസ്​റ്റാളുകൾ കാണാമെങ്കിലും നിർജാഷ്​​ ഇതിൽനിന്നെല്ലാം ഏറെ വ്യത്യസ്​തമാണ്​. ലോകമെമ്പാടുമുള്ള 115 വ്യത്യസ്ത തരം ചായകളാണ്​ ഇവിടെ വിൽപ്പനക്ക്​ വെച്ചിരിക്കുന്നത്​.

ഇതിൽ ജപ്പാനിലെ സ്​പെഷൻൽ സിൽവർ നീഡിൽ വൈറ്റ്​ ചായ വരെയുണ്ട്​. ഇതി​െൻറ ഒരു കിലോ തേയിലക്ക്​​ 2.8 ലക്ഷം രൂപയാണ്​​ വില. ഇത്​ കൂടാതെ 50,000 രൂപ മുതൽ 32 ലക്ഷം വരെ വിലയുള്ള തേയില ഉപയോഗിച്ച്​ തയാറാക്കുന്ന ബോ-ലേയ്​ ചായയും ഇവിടെ കിട്ടും. ഇതിനെല്ലാം പുറമെ കിലോക്ക്​ 14 രൂപ വിലയുള്ള യെർബ, മുഡാൻ ചായകളും ഇവിടെനിന്ന്​ നുകരാം.

ചോക്ലേറ്റ് ടീ, വൈറ്റ് ടീ, ചോളം ടീ, ബ്ലൂ ടീ തുടങ്ങിയവയും ലഭ്യമാണ്​. ഇത്രയൊക്കെ വിലയുണ്ടെങ്കിലും ചായക്കടയിൽ എപ്പോഴും തിരക്കുതന്നെയാണ്​. കടയുടെ മുൻവശത്തുകൂടി കടന്നുപോകുന്ന 1000ൽ 100 പേരെങ്കിലും ഇവിടെ നിർത്തി ചായ കുടിക്കാറുണ്ട്​. ഒരുവട്ടം വന്നവർ വീണ്ടും തിരിച്ചുവരാറുമുണ്ടെന്നും കടയുടമ പറയുന്നു.

ഉയർന്ന വിലയുള്ള ചായപ്പൊടികൾ ഉപയോഗിക്കുന്നതിനാലാണ്​ ചായക്കും വില കൂടുന്നത്​. ജാപ്പനീസ് വൈറ്റ് ലീഫ് ചായ ഒരു കപ്പിന് 1000 രൂപക്കാണ്​ വിൽക്കുന്നത്​. ഈ പ്രീമിയം ചായയെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയർന്ന തുകയല്ലെന്ന്​ ഗുണഭോക്​താക്കൾക്ക്​ അറിയാമെന്ന്​ ഉടമ പ്രതികരിച്ചു. ചായയോടൊപ്പം ലോകത്തി​െൻറ നാനാഭാഗത്തുനിന്ന്​ ലഭിക്കുന്ന ചായപ്പൊടികളും ഇവിടെനിന്ന്​ വാങ്ങാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkatateashop
News Summary - 1,000 for a cup of tea at a roadside shop in Bengal
Next Story