Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവർത്തനമേഖലയിലെ പരാജയം; വടക്കേ അമേരിക്കയിൽ 250 സ്റ്റോറുകൾ പൂട്ടാൻ ഒരുങ്ങി 'സ്റ്റാർബക്ക്സ്'

text_fields
bookmark_border
food
cancel

വാഷിങ്ടൺ: ലോകപ്രശസ്ത കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്ക്സ് വടക്കേ അമേരിക്കയിലുടനീളമുള്ള 250 കോഫി ഷോപ്പുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുകയോ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും മികച്ച അനുഭവം നൽകാൻ കഴിയാതെ വരികയോ ചെയ്ത സ്റ്റോറുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തങ്ങളുടെ ബിസിനസ്സ് ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നടപടി എന്നാണ് സ്റ്റാർബക്ക്സ് അറിയിക്കുന്നത്.

ജീവനക്കാർക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിലാണ് സ്റ്റാർബക്ക്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മൈക്ക് ഗ്രാംസ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഏതൊക്കെ സ്ഥലങ്ങളിലെ സ്റ്റോറുകളാണ് പൂട്ടുന്നതെന്നോ ഇതിൽ യുഎസിൽ മാത്രം എത്രയെണ്ണം ഉണ്ടെന്നോ ഉള്ള വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2021-ന്റെ അവസാനം മുതൽ യുഎസിലെ 700-ലധികം സ്റ്റോറുകൾ യൂണിയനിൽ ചേരാൻ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും യൂണിയൻ രൂപീകരണ നടപടികളോട് സ്റ്റാർബക്ക്സ് വിയോജിപ്പ് തുടരുകയാണ്.

പ്രതിസന്ധിയിലായ ഔട്ട്‌ലെറ്റുകൾ പൂട്ടുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ നിന്ന് പിന്മാറുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റോറുകൾ കൂടുതൽ ആകർഷകമായ രീതിയിൽ നവീകരിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായ സെപ്റ്റംബർ 30-നകം ഏകദേശം 1,500 സ്റ്റോറുകളുടെ നവീകരണം പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ നവീകരണ പ്രവർത്തനങ്ങൾ ഓരോ കോഫി ഷോപ്പിന്റെയും പ്രവർത്തനക്ഷമത വ്യക്തമായി വിലയിരുത്താൻ കമ്പനിയെ സഹായിച്ചതായി മൈക്ക് ഗ്രാംസ് പറഞ്ഞു. അതേസമയം സ്റ്റോറുകൾ പൂട്ടുന്നത് വഴി തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാർക്ക് സമീപത്തുള്ള മറ്റ് ഔട്ട്‌ലെറ്റുകളിൽ ജോലി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സ്റ്റാർബക്ക്സ് അറിയിച്ചു. അതിന് കഴിയാത്ത പക്ഷം ജീവനക്കാർക്ക് അർഹമായ നഷ്ടപരിഹാരവും (സെവറൻസ് പാക്കേജ്) നൽകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Starbucks to close 250 stores in North America
Next Story