Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചേ​ന കട്‌ലറ്റ്

ചേ​ന കട്‌ലറ്റ്

text_fields
bookmark_border
ചേ​ന കട്‌ലറ്റ്
cancel

ചേരുവകൾ

  • ചേ​ന -1/2 കി​ലോ
  • സ​വാ​ള -1 വ​ലു​ത്
  • പ​ച്ച​മു​ള​ക് -നാ​ലെ​ണ്ണം
  • ഇ​ഞ്ചി -ഒ​രു ചെ​റി​യ ക​ഷ​ണം
  • വെ​ളു​ത്തു​ള്ളി -നാ​ല് അ​ല്ലി
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • ക​റി​വേ​പ്പി​ല -ഒ​രു ത​ണ്ട്
  • മ​ഞ്ഞ​ൾ​പ്പൊ​ടി -1/4 ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി- 1/2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല പൊ​ടി- 1/2 ടീ​സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- 1/2 ടീ​സ്പൂ​ൺ
  • ഒ​രു മു​ട്ട അ​ടി​ച്ച​ത് അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് മൈ​ദ ക​ല​ക്കി​യ​ത്
  • ബ്ര​ഡ് പൊ​ടി ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചേ​ന അ​ല്പം ഉ​പ്പി​ട്ട് പു​ഴു​ങ്ങി ഉ​ട​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞു വെ​ച്ച സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് കു​ഴ​ച്ചെ​ടു​ക്കു​ക. എ​ന്നി​ട്ട് ചെ​റി​യ ഉ​ണ്ട​ക​ളാ​ക്കി ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ൽ പ​ര​ത്തി​യെ​ടു​ക്കു​ക.

ചൂ​ടാ​യ പാ​നി​ലേ​ക്ക് എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ അ​തി​ലേ​ക്ക് നേ​ര​ത്തെ പ​ര​ത്തി വെ​ച്ചി​രി​ക്കു​ന്ന ക​ട് ലെ​റ്റു​ക​ൾ അ​ടി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന മു​ട്ട​യി​ൽ/ മൈ​ദ​യി​ൽ മു​ക്കി ബ്ര​ഡ് പൊ​ടി​യി​ൽ ഉ​രു​ട്ടി ഇ​ടു​ക. ചെ​റു​തീ​യി​ൽ ഇ​രു​പു​റ​വും ബ്രൗ​ൺ ക​ള​ർ ആ​കു​ന്ന​തു​വ​രെ മൂ​പ്പി​ച്ചു കോ​രി​യെ​ടു​ക്കു​ക.

ടൊ​മാ​റ്റോ കെ​ച്ച​പ്പ് കൂ​ട്ടി സ്വാ​ദി​ഷ്ട​മാ​യി ക​ട് ലെ​റ്റ് ക​ഴി​ക്കാ​വു​ന്ന​താ​ണ്. വെ​ജി​റ്റേ​റി​യ​നാ​യ ആ​ൾ​ക്കാ​ർ​ക്ക് മു​ട്ട​ക്ക് പ​ക​രം മൈ​ദ​യി​ൽ മു​ക്കി ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CutletYam Cutlet
News Summary - Yam Cutlet
Next Story