അപ് സൈഡ് ഡൗൺ പൈനാപ്പിൾ കേക്ക്
text_fieldsആവശ്യമായ വസ്തുക്കൾ
1. പൈനാപ്പിൾ കഷ്ണങ്ങൾ (വട്ടത്തിൽ മുറിച്ചത്) - 7
2. വെണ്ണ (ഉപ്പില്ലാത്തത്) - 150 ഗ്രാം + 2 ടേബിൾസ്പൂൺ
3. പഞ്ചസാര - 1 കപ്പ് + 2 ടേബിൾസ്പൂൺ
4. മൈദ - 1.1/2 കപ്പ്
5. ബേക്കിങ് പൗഡർ - 2 ടീസ്പൂൺ
6. ബേക്കിങ് സോഡ - 1/2 ടീസ്പൂൺ
7. ഉപ്പ് - ഒരു നുള്ള്
8. മുട്ട - 3
9. വാനില എസ്സെൻസ് - 1/2 ടീസ്പൂൺ
10. പൈനാപ്പിൾ ജ്യൂസ് -1/4 കപ്പ്
11. പാൽ - 3 ടേബിൾ സ്പൂൺ
12. ചെറി - 7
തയാറാക്കുന്ന വിധം
1. ഓവൻ 200 ഡിഗ്രിയിൽ ചൂടാക്കുക. ഒരു വൃത്താകൃതിയിലുള്ള കേക്ക് ടിന്നിൽ 2 ടേബിൾസ്പൂൺ ബട്ടർ പുരട്ടി, അതിൽ 2 ടേബിൾസ്പൂൺ പഞ്ചസാര വിതറി, പൈനാപ്പിൾ കഷ്ണങ്ങളും ചെറികളും ഇട്ട് തയാറാക്കി വെക്കുക.
2. ഒരു പാത്രത്തിൽ, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി യോജിപ്പിക്കുക.
3. മറ്റൊരു ആഴത്തിലുള്ള പാത്രത്തിൽ, 150 ഗ്രാം ബട്ടറും പഞ്ചസാരയും ഒരുമിച്ച് ക്രീമിയാകുന്നതുവരെ അടിക്കുക. ഇതിലേക്ക് വാനില എസ്സെൻസ് ചേർത്ത് നന്നായി യോജിപ്പിക്കുക.
4. ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദ മിശ്രിതം ക്രമേണ അടിച്ച മുട്ട മിശ്രിതത്തിലേക്ക് യോജിപ്പിക്കുക. പൈനാപ്പിൾ ജ്യൂസും പാലും ചേർത്ത് വീണ്ടും യോജിപ്പിക്കുക.
5. ഈ കേക്ക് ബാറ്റർ തയാറാക്കിയ കേക്ക് ടിന്നിൽ പൈനാപ്പിൾ കഷ്ണങ്ങൾക്ക് മുകളിൽ ഒഴിച്ച് തുല്യമായി പരത്തുക. പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 40-45 മിനിറ്റ് അല്ലെങ്കിൽ പാകമാകുന്നതുവരെ ബേക്ക് ചെയ്യുക.
6. ഓവനിൽ നിന്ന് പുറത്തെടുത്ത് ചൂടാറിയ ശേഷം (ഏകദേശം 20 മിനിറ്റ്) കേക്ക് തലകീഴായി തിരിച്ചിടുക. ശേഷം സേർവ് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

