Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം: തേ​ങ്ങാ...

റമദാൻ വിഭവം: തേ​ങ്ങാ മു​റി

text_fields
bookmark_border
thenga muri egg kabab
cancel
camera_alt

തേ​ങ്ങാ മു​റി

ചേ​രു​വ​ക​ൾ:

  • മു​ട്ട -6 എ​ണ്ണം
  • മ​ല്ലി​യി​ല -2 ടേ​ബി​ൾ സ്പൂ​ൺ
  • പു​തി​ന​യി​ല -2 ടേ​ബി​ൾ സ്​​പൂ​ൺ
  • ഇ​ഞ്ചി -ഒ​രു ക​ഷ​ണം
  • ചെ​റു​നാ​ര​ങ്ങ നീ​ര് -1 ടേ​ബി​ൾ സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക് -6 എ​ണ്ണം
  • ഉ​രു​ള​ക്കി​ഴ​ങ്ങ് -3 എ​ണ്ണം
  • മൈ​ദ -1 ക​പ്പ്‌
  • ബ്രെ​ഡ്‌ പൊ​ടി​ച്ച​ത് -1 ക​പ്പ്‌
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ട്ട വേ​വി​ച്ച് തോ​ട്​ ക​ള​ഞ്ഞ് എ​ടു​ക്കു​ക. 2 മു​ത​ൽ 6 വ​രെ ചേ​രു​വ​ക​ൾ വെ​ള്ളം ചേ​ർ​ക്കാ​തെ അ​ര​ച്ച് എ​ടു​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് വേ​വി​ച്ചു ഉ​ട​ച്ചു വെ​ക്കു​ക. അ​ര​ച്ച കൂ​ട്ടും വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങും ചേ​ർ​ത്ത് മി​ക്​​സ്​ ചെ​യ്യു​ക. മു​ട്ട മൈ​ദ​പ്പൊ​ടി​യി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് ന​ന്നാ​യി പി​ടി​ച്ചി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

ശേ​ഷം ഓ​രോ മു​ട്ട​യും ഉ​രു​ള​ക്കി​ഴ​ങ്ങ് കൊ​ണ്ട് പൊ​തി​ഞ്ഞ് ഉ​രു​ട്ടി എ​ടു​ക്കു​ക. ഇ​ത് 2 മു​ട്ട ബീ​റ്റ് ചെ​യ്​​ത​തി​ൽ മു​ക്കി​യെ​ടു​ത്തു ബ്ര​ഡ് പൊ​ടി​ച്ച​ത് കോ​ട്ട് ചെ​യ്​​ത്​ ചൂ​ടാ​യ എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്​​ത്​ എ​ടു​ക്കു​ക. ഒ​ന്ന് ത​ണു​ത്ത ശേ​ഷം പൊ​ടി​ഞ്ഞു പോ​കാ​തെ മു​റി​ച്ചെ​ടു​ക്കു​ക. രു​ചി​ക​ര​മാ​യ തേ​ങ്ങാ​മു​റി റെ​ഡി.

തയാറാക്കിയത്: പി.​വി. ഫാ​ത്തി​മ


Show Full Article
TAGS:thenga muri egg kabab egg dish snacks 
News Summary - thenga muri or egg kabab
Next Story