തരിക്കഞ്ഞി എളുപ്പത്തിൽ തയാറാക്കാം
text_fieldsനോമ്പ് തുറക്ക് എളുപ്പത്തിൽ തയാറാക്കുന്ന ഒരു പാനീയമാണ് തരിക്കഞ്ഞി. ദഹനപ്രക്രിയക്ക് സഹായകരവും വളരെ സ്വാദിഷ്ടവുമായ തരിക്കഞ്ഞി തയ്യാറാക്കുന്നത് അറിയാം.
ചേരുവകൾ
- നെയ്യ് - ഒരു ടീസ്പൂൺ
- റവ - അര കപ്പ്
- രണ്ടാം പാൽ - രണ്ട് കപ്പ്
- പഞ്ചസാര - നാല് ടീസ്പൂൺ
- ഏലക്കായ - രണ്ട് എണ്ണം
- ഉപ്പ് - കാൽ ടീ സ്പൂൺ
- ഒന്നാം പാൽ - ഒന്നര കപ്പ്
- നെയ്യ് - ഒരു ടേബിൾ സ്പൂൺ
- ഉണക്ക മുന്തിരി - 10-12 എണ്ണം
- അണ്ടിപ്പരിപ്പ് - 10- 12 എണ്ണം
- ചുവന്ന ഉള്ളി - 5-6 എണ്ണം ചെറുതായി അറിഞ്ഞത്
തയാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ചൂടാക്കി റവ വറുത്തെടുക്കുക. ഇളം ബ്രൗൺ നിറം ആവുമ്പോൾ മാറ്റി വെക്കാം. തേങ്ങാപ്പാൽ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പും ,ഏലക്കായും ചേർത്ത് തിളപ്പിക്കുക. തേങ്ങാപ്പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് വറത്തു വെച്ച റവ ചേർക്കുക. 3-4 മിനിറ്റ് തിളച്ചു കഴിഞ്ഞാൽ തീ ചെറുതാക്കി ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിക്കരുത്. ഗ്യാസ് ഓഫ് ചെയ്യുക.
ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിൽ ഉണക്ക മുന്തിരി, അണ്ടിപരിപ്പ് വറത്തെടുക്കുക. ശേഷം ഉള്ളി അറിഞ്ഞത് വറക്കുക. ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ഉള്ളി എന്നിവ തരി കഞ്ഞിയിലേക്കു ചേർത്ത് നന്നായി ഇളക്കുക. ചൂടോടെയോ, തണുപ്പിച്ചോ കഴിക്കാവുന്നതാണ്. ആരോഗ്യത്തിനും നല്ലതാണ്.എല്ലാരും ട്രൈ ചെയ്തു നോക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

