Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചായക്കൊപ്പം കടിക്കാം പൊട്ടറ്റോ നഗറ്റ്സ്

text_fields
bookmark_border
potato nuggets
cancel

സ്റ്റാർട്ടറായും ഈവനിങ് സ്നാക്സായും കഴിക്കാവുന്ന കിടിലൻ വിഭവമാണ് പൊട്ടറ്റോ നഗറ്റ്‌സ്.

ആവശ്യമുള്ള സാധനങ്ങൾ:

  • ഉരുളക്കിഴങ്ങ് - 3 എണ്ണം
  • സവാള - 1 എണ്ണം
  • ചോളപൊടി - 1/4 കപ്പ്‌
  • ബ്രഡ് പൊടിച്ചത് - ആവശ്യത്തിന്
  • മുളക് പൊടി -1 ടേബിൾ സ്പൂൺ
  • ചില്ലി ഫ്ലെക്സ് - 1 ടീസ്പൂൺ
  • സീസണിങ് - 1 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചതിനു ശേഷം എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഉരുളക്കിഴങ്ങ് ചേരുവ കൈവെള്ളയിൽവെച്ച് ഉരുട്ടി ഷേപ്പ് ചെയ്ത ശേഷം കലക്കിവെച്ച ചോള പൊടിയിൽ മുക്കി എടുക്കുക. തുടർന്ന് ബ്രഡ് പൊടിയിൽ മുക്കിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. പൊട്ടറ്റോ നഗറ്റ്സ് റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tasty potato nuggets
Next Story