Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightട​പ്യോ​ക്ക ഫി​ഷ്...

ട​പ്യോ​ക്ക ഫി​ഷ് റോ​ൾ... രുചി വേറെ ലെവലാ...

text_fields
bookmark_border
Tapioca Fish Roll
cancel
camera_alt

ട​പ്യോ​ക്ക ഫി​ഷ് റോ​ൾ

ര​ണ്ട് ക​പ്പ് മൈ​ദ ഉ​പ്പും ര​ണ്ട് സ്​​പൂ​ൺ എ​ണ്ണ​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് കു​ഴ​ച്ച് മാ​റ്റി വെ​ക്കു​ക.

ട​പ്യോ​ക്ക ഫി​ല്ലി​ങ്ങി​ന്​:

  • ക​പ്പ -1/2 കി​ലോ (മ​ഞ്ഞ​ളും ഉ​പ്പും ചേ​ർ​ത്ത് പു​ഴു​ങ്ങി​യ​ത് )
  • സ​വാ​ള -1 എ​ണ്ണം (പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്)
  • മ​ല്ലി​യി​ല -ഒ​രു പി​ടി
  • ക​റി​വേ​പ്പി​ല -ഒ​രു ത​ണ്ട്
  • ചി​ല്ലി ഫ്ലേ​ക്​​സ്​ -1 സ്​​പൂ​ൺ
  • ഗ​രം മ​സാ​ല -1/2 സ്​​പൂ​ൺ

ഈ ​ചേ​രു​വ​ക​ൾ എ​ല്ലാം കൂ​ടി യോ​ജി​പ്പി​ച്ച് കു​ഴ​ച്ച് മാ​റ്റി​വെ​ക്കു​ക.

ഫി​ഷ് ഫി​ല്ലി​ങ്​ ത​യാ​റാ​ക്കു​ന്ന വി​ധം:

മീ​ൻ -1/2 കി​ലോ (ചൂ​ര പോ​ലെ മു​ള്ള് കു​റ​വു​ള്ള ഏ​തു മീ​നും) പു​ഴു​ങ്ങി മു​ള്ള് മാ​റ്റി ഉ​പ്പ് ചേ​ർ​ത്ത് പൊ​ടി​ച്ച് മാ​റ്റി വെ​ക്കു​ക

  • സ​വാ​ള -2 എ​ണ്ണം
  • ഗ​രം മ​സാ​ല -1/2 ടീ​സ്​​പൂ​ൺ
  • ഇ​ഞ്ചി -ഒ​രു ചെ​റി​യ ക​ഷ​ണം
  • മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്​​പൂ​ൺ
  • മു​ള​ക് പൊ​ടി -1 സ്​​പൂ​ൺ
  • ത​ക്കാ​ളി -1 എ​ണ്ണം
  • വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -1 സ്​​പൂ​ൺ
  • വി​നാ​ഗി​രി -1 സ്​​പൂ​ൺ

സ​വാ​ള ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റി​യ ശേ​ഷം മ​ഞ്ഞ​ൾ പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​തി​നു ശേ​ഷം ത​ക്കാ​ളി​യും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ത്ത ശേ​ഷം മു​ള​ക് പൊ​ടി​യും ഗ​രം മ​സാ​ല​യും വി​നാ​ഗി​രി​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. പൊ​ടി​ച്ചു വെ​ച്ചി​രി​ക്കു​ന്ന മീ​ൻ ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

കു​ഴ​ച്ചു​വെ​ച്ച മൈ​ദ നേ​ർ​മ​യാ​യി പ​ര​ത്തി എ​ടു​ക്കു​ക. ട​പ്യോ​ക്ക ഫി​ല്ലി​ങ്ങി​ൽ കു​റ​ച്ച് എ​ടു​ത്ത് കൈ​യി​ൽ ​വെച്ച് പ​ര​ത്തി അ​തി​ലേ​ക്ക് ഫി​ഷ് ഫി​ല്ലി​ങ് ​വെച്ച് നീ​ള​ത്തി​ൽ ഉ​രു​ട്ടി എ​ടു​ക്കു​ക. പ​ര​ത്തി​യെ​ടു​ത്തി​രി​ക്കു​ന്ന മൈ​ദ ഷീ​റ്റി​ലേ​ക്ക് നീ​ള​ത്തി​ൽ ഉ​രു​ട്ടിവെ​ച്ചി​രി​ക്കു​ന്ന ഫി​ല്ലി​ങ് വെ​ച്ച് റോ​ളു​ക​ൾ ആ​യി എ​ടു​ക്കു​ക.

പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ​യൊ​ഴി​ച്ച്​ ചൂ​ടാ​കു​മ്പോ​ൾ റോ​ളു​ക​ൾ അ​തി​ലി​ട്ട് ഗോ​ൾ​ഡ​ൻ ബ്രൗ​ൺ ആ​കും വ​രെ പൊ​രി​ച്ചെ​ടു​ക്കു​ക. മു​റി​ച്ച് ​കെ​ച്ച​പ്പ് ചേ​ർ​ത്ത് ചെ​റു ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksTapioca Fish RollTapioca snacksFish Roll
News Summary - Tapioca Fish Roll how to make
Next Story