ചോക്കോ കൊക്കോ ക്രീം ചീസ് കേക്ക് കഴിക്കാം
text_fieldsചേരുവകൾ
- മൈദ – രണ്ട് കപ്പ്
- പഞ്ചസാര – രണ്ട് കപ്പ്
- യോഗർട്ട് – ഒരു കപ്പ്
- വെജ്. ഓയിൽ – ഒരു കപ്പ്
- കൊക്കോ പൗഡർ – അര കപ്പ്
- ബേക്കിങ് സോഡ – അര ടീസ്പൂൺ
- ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
- വനില എസ്സെൻസ് – ഒരു ടീസ്പൂൺ
- മുട്ട – നാലെണ്ണം
- ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ നാലു മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര, യോഗർട്ട്, ഓയിൽ, വനില എസ്സെൻസ് ഒരു നുള്ള് ഉപ്പ് ചേർത്ത് മീഡിയം സ്പീഡിൽ രണ്ടു മിനിറ്റ് ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ, കൊക്കോപൗഡർ, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ എന്നിവ രണ്ടു മൂന്നു പ്രാവശ്യം നന്നായി മിക്സ് ചെയ്ത മിക്സ് കുറച്ചു ചേർത്ത് ലോ സ്പീഡിൽ ബീറ്റ് ചെയ്യുക.
ഈ കേക്ക് ബാറ്റർ ബട്ടർ പുരട്ടി മൈദ ഡസ്റ്റ് ചെയ്ത കേക്ക് ടിന്നിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പത്തു മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ഓവൻ ഇല്ലെങ്കിൽ അഞ്ച് മിനിറ്റ് ചൂടാക്കിയ പ്രഷർ കുക്കറിൽ ഒരു സ്റ്റീൽ പ്ലേറ്റ് കമഴ്ത്തിവെച്ച് അതിന് മുകളിൽ കേക്ക് ടിൻ വെച്ച് പ്രഷർ കുക്കർ വിസിൽ ഇടാതെ മൂടിവെച്ച് ആദ്യത്തെ പത്തു മിനിറ്റ് നല്ല തീയിൽ വെച്ച ശേഷം മീഡിയം തീയിൽ 40 മുതൽ 45 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
35 മിനിറ്റ് ആകുമ്പോൾ കുക്കർ തുറന്ന് ടൂത്ത് പിക്ക് കൊണ്ട് കുത്തിനോക്കിയാൽ ഡ്രൈ ആയി തോന്നിയാൽ കേക്ക് പാകമായി. ചൂട് പോയതിനു ശേഷം കേക്ക് ഡീമോൾഡ് ചെയ്ത് കേക്കിന് മുകളിൽ ബട്ടർ ക്രീം ചീസ് ഫ്രോസ്റ്റിങ്ങിനുവേണ്ടി ഒരു ബൗളിൽ ഒരു കപ്പ് ബട്ടർ, അര കപ്പ് ക്രീംചീസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് കാൽകപ്പ് കൊക്കോ പൗഡർ, വനില എസ്സെൻസ്, ആവശ്യത്തിന് പൊടിച്ച പഞ്ചസാര ചേർത്ത് നല്ല ഫ്ലഫിയായി ബീറ്റ് ചെയുക. ഈ ക്രീം ചീസ് ഒരു സ്പാറ്റുല കൊണ്ട് കേക്കിൽ നന്നായി തേച്ചുപിടിപ്പിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റായതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സർവ് ചെയ്യാം..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.