Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവെ​ണ്ണ ചേർത്ത ലഡുവിന്...

വെ​ണ്ണ ചേർത്ത ലഡുവിന് രുചി കൂടും

text_fields
bookmark_border
Ladoo -Butter
cancel

മ​ധു​രപ്രി​യ​ർ​ക്ക്​ ഏ​റ്റ​വും ഇ​ഷ്​ട​പ്പെ​ടു​ന്ന സ്വീ​റ്റ്സ് ആണ് ലഡു​. പാ​ല്‍ ഉ​റ ഒ​ഴി​ച്ച് അ​തി​ല്‍ നി​ന്ന്​ എ​ടു​ക്കു​ന്ന വെ​ണ്ണ പ്രധാന ചേ​രു​വയാക്കി നമുക്ക് സ്പെഷ്യൽ ലഡു ഉണ്ടാക്കാം.

തയാറാക്കേണ്ടവിധം:

വെ​ണ്ണ​യി​ല്‍ നി​ന്ന്​ നെ​യ്യു​ണ്ടാ​ക്കിയെടു​ക്കു​ന്ന വി​ധം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. ആ ​മു​ഴു​വ​ൻ നെ​യ്യും എ​ടു​ത്ത ശേ​ഷം ബാ​ക്കി വ​രു​ന്ന വേസ്​റ്റ്​ (കീ​ട​ന്‍) ഒ​രു ചീ​നി​ച്ച​ട്ടി​യി​ലിട്ടു ചൂ​ടാ​ക്ക​ണം. ​കൂ​ടെ നാ​ല​ഞ്ചു ടീ​സ്പൂ​ൺ പാ​ലും ഒ​ഴി​ക്ക​ണം. ​അ​തി​ന്‍റെ ഒ​രു ഹാ​ർ​ഡ്നെ​സ്​ കു​റ​യാ​ൻ വേ​ണ്ടി​യാ​ണ് പാ​ൽ ഒ​ഴി​ക്കു​ന്ന​ത്.

ന​ല്ല​പോ​ലെ ഇ​ള​ക്കിക്കൊ​ണ്ടി​രി​ക്കു​ക​യും വേ​ണം. ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ഇ​ട്ട്​ ഇ​ള​ക്കിക്കൊ​ണ്ടി​രി​ക്കു​ക. ല​ഡു ഉ​രു​ട്ടാ​ൻ പാ​ക​ത്തി​ൽ ആ​കു​മ്പോ​ൾ (അ​ത് ക​ണ്ടാ​ൽ അ​റി​യാ​മ​ല്ലോ അ​ല്ലേ) അ​ണ്ടി​പ്പ​രി​പ്പി​​ന്‍റെ ക​ഷ​ണ​ങ്ങ​ൾ, ഏ​ല​ക്ക പൊ​ടി​ച്ച​ത് ര​ണ്ടോ, മൂ​ന്നോ മ​തി​യാ​വും.

പി​ന്നെ ഉ​ണ​ക്ക മു​ന്തി​രി​യും ആ​വ​ശ്യ​ത്തി​ന് ഇ​ട്ട് ന​ല്ല​പോ​ലെ ഇ​ള​ക്കു​ക. അ​ധി​കം ചൂ​ടാ​ക്ക​രു​ത്...​ ക​ഴി​ഞ്ഞു... ഇ​നി ല​ഡു ഉ​രു​ട്ടി എ​ടു​ക്കു​ക. ഈ ​സ​മ​യം മു​ഴു​വ​ൻ സ്​റ്റൗ​വി​ന്‍റെ ഫ്ലെയിം കു​റ​ഞ്ഞാ​യി​രി​ക്ക​ണം. കാ​ര​ണം, പാ​ലിന്‍റെ മെ​റ്റീ​രി​യ​ൽ ആ​യ​തു​ കൊ​ണ്ട് പെ​ട്ടെ​ന്ന് ക​രി​യാ​ൻ സാ​ധ്യ​ത ഉ​ണ്ട്.

Latest Video:


Show Full Article
TAGS:Ladoo Butter Ladoo sweets food 
Next Story