Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവീട്ടിൽ തയ്യാറാക്കാം...

വീട്ടിൽ തയ്യാറാക്കാം നല്ല സ്‌​പൈ​സി കു​നാ​ഫ

text_fields
bookmark_border
വീട്ടിൽ തയ്യാറാക്കാം നല്ല സ്‌​പൈ​സി കു​നാ​ഫ
cancel

ആവശ്യമായ ചേ​രു​വ​ക​ൾ

കു​നാ​ഫ ഡോ-250 ​ഗ്രാം

ബ​ട്ട​ർ-100 ഗ്രാം

​കു​രു​മു​ള​ക്പൊ​ടി

ചി​ക്ക​ൻ-150 ഗ്രാം

​ഉ​ള്ളി-2 എ​ണ്ണം

ക്യാ​പ്സി​കം

പ​ച്ച​മു​ള​ക്-4 എ​ണ്ണം

ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- ഒ​രു ടീ ​സ്പൂ​ൺ

പാ​പ്രി​ക പൌ​ഡ​ർ- ഒ​രു

ടീ ​സ്പൂ​ൺ

സോ​യ​സോ​സ്

കെ​ച്ച്അ​പ്

ഉ​പ്പ്

പാ​ൽ 1/2 ക​പ്പ്‌

മൈ​ദ-​ഒ​രു ടീ ​സ്പൂ​ൺ

മോ​സി​റ​ല്ല ചീ​സ്

ക്രീം ​ചീ​സ്

ത​യാ​റാ​ക്കു​ന്ന വി​ധം

കു​നാ​ഫ ഡോ ​ചെ​റു​താ​യി മു​റി​ച്ചു ബ​ട്ട​ർ അ​ൽ​പം കു​രു​മു​ള​കും (വെ​ള്ള​കു​രു​മു​ള​ക്) ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്തു​വെ​ക്കു​ക. ചി​ക്ക​ൻ ചെ​റു​താ​യി മു​റി​ച്ചു പാ​പ്രി​ക പൗ​ഡ​റും, ഉ​പ്പും ചേ​ർ​ത്ത് പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ഫ്രൈ ​ചെ​യ്യു​ക അ​തി​ലേ​ക്ക് ത​ന്നെ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ഉ​ള്ളി, ക്യാ​പ്‌​സി​കം എ​ന്നി​വ ഓ​രോ​ന്നാ​യി ചേ​ർ​ത്ത് വ​ഴ​റ്റി എ​ടു​ക്കു​ക. അ​വ​സാ​നം അ​ൽ​പം സോ​യ സോ​സ് കെ​ച്ച​പ്പ്, ഉ​പ്പ് ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്ത് മാ​റ്റി​വെ​ക്കു​ക.

വൈ​റ്റ് സോ​സ് ത​യാ​റാ​ക്കു​ന്ന വിധം

ഒ​രു​പാ​നി​ൽ ഒ​രു ടേ​ബി​ൾ സ്പൂ​ൺ ബ​ട്ട​ർ ചേ​ർ​ത്ത് അ​തി​ലേ​ക്ക് മൈ​ദ ഇ​ട്ട് ചൂ​ടാ​യ​തി​നു​ശേ​ഷം പാ​ൽ ഒ​ഴി​ച്ച് തി​ള​പ്പി​ക്കു​ക. ഇ​ട​ക്ക് ഒ​രു ക​ഷ്ണം ക്രീം​ച്ചീ​സും ഉ​പ്പും അ​ൽ​പം കു​രു​മു​ള​കും ചേ​ർ​ത്ത് കൊ​ടു​ക്കു​ക. കു​റു​കി​വ​ന്നാ​ൽ അ​ടു​പ്പി​ൽ​നി​ന്നും മാ​റ്റി​വെ​ക്കു​ക.

സെ​റ്റ് ചെ​യ്യു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ കു​നാ​ഫ ഡോ ​പ​കു​തി ചേ​ർ​ത്ത് ലെ​വ​ൽ​ചെ​യ്തു ചെ​റു​താ​യി ഒ​ന്ന് പ്ര​സ്സ് ചെ​യ്യു​ക. അ​തി​ന് മു​ക​ളി​ലാ​യി പ​കു​തി വൈ​റ്റ് സോ​സ് ഒ​ഴി​ക്കു​ക. വ​ശ​ങ്ങ​ളി​ൽ ആ​വാ​ത്ത വി​ധ​ത്തി​ൽ ലെ​വ​ൽ ചെ​യ്യു​ക. ഇ​തി​നു മു​ക​ളി​ലാ​യി മോ​സി​റ​ല്ല ചീ​സ് ചേ​ർ​ത്ത് കൊ​ടു​ക്കു​ക. പി​ന്നീ​ട് ത​യാ​റാ​ക്കി​വെ​ച്ച മ​സാ​ല​യി​ൽ​നി​ന്നും അ​ൽ​പം മാ​റ്റി​വെ​ച്ചു മു​ഴു​വ​ൻ ഇ​ട്ടു​കൊ​ടു​ക്കു​ക. മു​ക​ളി​ലാ​യി വീ​ണ്ടും വൈ​റ്റ് സോ​സ് ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ശേ​ഷം ബാ​ക്കി​വെ​ച്ച കു​നാ​ഫ ഡോ ​കൊ​ണ്ട് മു​ഴു​വ​ൻ ക​വ​ർ ചെ​യ്യു​ക. ചെ​റു​താ​യി പ്രെ​സ്സ് ചെ​യ്ത് ഓ​വ​നി​ൽ 180 ഡി​ഗ്രി​യി​ൽ 20 മി​നി​റ്റ് ബേ​ക് ചെ​യ്യു​ക. ബ്രൗ​ൺ ക​ള​ർ വ​ന്നാ​ൽ ഓ​വ​നി​ൽ​നി​ന്നും മാ​റ്റി​വെ​ക്കു​ക. അ​ടു​പ്പി​ലാ​ണ് ചെ​യ്യു​ന്ന​ത് എ​ങ്കി​ൽ ചെ​റി​യ തീ​യി​ൽ​വെ​ച്ച് ഒ​രു ഭാ​ഗം റെ​ഡി​യാ​യാ​ൽ വേ​റൊ​രു പാ​നി​ൽ മ​റി​ച്ചു​വെ​ച്ച് അ​ടു​ത്ത ഭാ​ഗം കൂ​ടി റെ​ഡി​യാ​ക്കി എ​ടു​ക്കു​ക. പി​ന്നീ​ട് സെ​ർ​വി​ങ് പ്ലേ​റ്റി​ലേ​ക്ക്മാ​റ്റി മു​ക​ളി​ൽ മാ​റ്റി​വെ​ച്ച മ​സാ​ല​യും മ​ല്ലി​യി​ല​യും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ക. സ്‌​പൈ​സി ചി​ക്ക​ൻ കു​നാ​ഫ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Special DishKunafaFood Recipegulf news malayalam
News Summary - Spicy Kunafa
Next Story