Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2025 5:52 PM IST Updated On
date_range 19 Dec 2025 5:52 PM ISTക്രിസ്മസിന് സ്പെഷ്യൽ ചിക്കൻ ഡ്രംസ്റ്റിക്
text_fieldsbookmark_border
Listen to this Article
ചേരുവകൾ
- കോഴിക്കാലുകൾ - 2 എണ്ണം
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപൊടി - 1 നുള്ള്
- നാരങ്ങാ നീര് - 1 ടീസ്പൂൺ
- തൈര് - 1 ടേബ്ൾ സ്പൂൺ
- ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - 1/2 ടേബ്ൾ സ്പൂൺ
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- ജീരക പൊടി - 1/4 ടീസ്പൂൺ
- മല്ലിപൊടി - 1/2 ടീസ്പൂൺ
- എണ്ണ - 1 ടീസ്പൂൺ (വറുക്കാൻ)
- ഉപ്പ് - പാകത്തിന്
- കറിവേപ്പില - 1 തണ്ട്
- സവാള - 1 പകുതി (നീളത്തിൽ അരിഞ്ഞത്)
തയാറാക്കേണ്ട വിധം:
കോഴിക്കാലുകൾ കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞുവെക്കുക. ഒരു ബൗളിൽ മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ എടുക്കുക. നന്നായിളക്കി പേസ്റ്റ് രൂപത്തിലാക്കുക. കോഴിക്കോലുകൾ ഇതിലിട്ട് നന്നായി മസാല പിടിപ്പിക്കുക.
മറ്റൊരു ബൗളിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ജീരകപൊടി, മല്ലിപൊടി, ഒരു ടീസ്പൂൺ എണ്ണ എന്നിവ എടുത്ത് നന്നായിളക്കി കുഴമ്പ് രൂപത്തിലാക്കുക. കോഴിക്കാലുകളിൽ മിശ്രിതം നന്നായി പുരട്ടിയെടുക്കുക.
ഫ്രിഡ്ജിൽ 3-4 മണിക്കൂർ വെച്ച ശേഷം പുറത്തെടുത്ത് തിളച്ച എണ്ണയിലിട്ട് വറുത്ത് കോരുക. അതിലേക്ക് കറിവേപ്പിലയും സവാളയും വറുത്തിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

