Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെ​മ്മീ​ൻ...

ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ്

text_fields
bookmark_border
ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ്
cancel
camera_alt

റ​ഹീ​ന സെ​ബീ​ർ

മാ​ഹി, ത​ല​ശ്ശേ​രി

ചേ​രു​വ​ക​ൾ

ചെ​മ്മീ​ൻ -250 ഗ്രം

​സ​വാ​ള -2 എ​ണ്ണം

പ​ച്ച​മു​ള​ക് -4 എ​ണ്ണം

ക​റി​വേ​പ്പി​ല

ഇ​ഞ്ചി, വെ​ള്ളു​ത്തു​ള്ളി പേ​സ്റ്റ് -1 ടേ​ബി​ൾ സ്പൂ​ൺ

നെ​യ്യ് -1 ടേ​ബി​ൾ സ്പൂ​ൺ

ത​ക്കാ​ളി -2 എ​ണ്ണം

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്ന്

തേ​ങ്ങ -1 ക​പ്പ്‌

പ​ത്തി​രി പൊ​ടി

തയാറാക്കുന്ന വിധം

ഒ​രു പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച് ചെ​മ്മീ​ൻ ഫ്രൈ ​ചെ​യ്ത ശേ​ഷം ച​ത​ച്ച് മാ​റ്റി​വെ​ക്കു​ക. അ​തെ പാ​നി​ൽ സ​വാ​ള വ​യ​റ്റി പ​ച്ച​മു​ള​ക് ച​ത​ച്ച​തും, ഇ​ഞ്ചി വെ​ള്ളു​ത്തു​ള്ളി പേ​സ്റ്റും ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം മാ​റു​മ്പോ​ൾ ത​ക്കാ​ളി ചേ​ർ​ത്ത് വ​യ​റ്റു​ക. ഇ​തി​ലേ​ക്ക് മ​ഞ്ഞ​ൾ പൊ​ടി, മു​ള​ക് പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ച​ത​ച്ചു​വെ​ച്ച ചെ​മ്മീ​നും ചേ​ർ​ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. കു​റ​ച്ച് മ​ല്ലി​യി​ല വി​ത​റി 3 ടേ​ബി​ൾ സ്പൂ​ൺ തേ​ങ്ങ ചേ​ർ​ത്ത് പ​ച്ച മ​ണം മാ​റു​ന്ന​തു​വ​രെ വ​യ​റ്റു​ക.

പ​ത്തി​രി​പ്പൊ​ടി കു​ഴ​ച്ചെ​ടു​ത്ത് നൈ​സ് പ​ത്തി​രി പോ​ലെ പ​ര​ത്തി ഉ​ള്ളി​ൽ മ​സാ​ല വെ​ച്ച് റോ​ൾ ചെ​യ്യു​ക. ശേ​ഷം ആ​വി​ച്ചെ​മ്പി​ൽ വേ​വി​ച്ചെ​ടു​ക്കാം. ചെ​മ്മീ​ൻ ഡ്യൂ​പ്ല​ക്സ് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foodsramadan recipeSnacks Recipes
News Summary - Shrimp Duplex
Next Story