ചിക്കൻ കുനാഫ
text_fieldsചേരുവകള്‍
- ചിക്കൻ -250 ഗ്രാം
- മുളകുപൊടി -അര ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- ഗരം മസാല -അര ടീസ്പൂൺ
- കുരുമുളക് -ഒന്നര ടീസ്പൂൺ
- സോയ സോസ് -ഒരു ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ -ആവശ്യത്തിന്
- ഉരുളക്കിഴങ്ങ്-ഒന്ന് വലുത്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- കുനാഫ ഡോ-ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കൻ നീളത്തിൽ മുറിക്കുക. വൃത്തിയാക്കിയ ചിക്കനിലേക്ക് അര ടീ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ സോയ സോസ്, ആവശ്യത്തിന് ഉപ്പ് ചേർത്തുവെക്കുക. ശേഷം വുഡൻ സ്റ്റിക്കിൽ ഓരോന്നായി കുത്തി എടുത്തിട്ട് ഫ്രൈ ചെയ്തെടുക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് ഉപ്പിട്ട് പുഴുങ്ങി ഉടച്ച് വെക്കുക. ഒരു ടേബിൾ സ്പൂൺ ഓയിൽ പാനിലേക്ക് ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, കുറച്ച് കറിവേപ്പില അരിഞ്ഞതും ചേർത്തുവഴറ്റുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളക്, ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം ഓഫാക്കുക. ഫ്രൈ ചെയ്ത ചിക്കൻ ഓരോന്നായി എടുത്ത് പൊട്ടറ്റോ മിക്സ് ചിക്കനെ കവർ ചെയ്ത് കുനാഫ ഡോമിൽ പൊതിഞ്ഞ് ഫ്രൈ ആക്കുക. സ്വാദിഷ്ടമായ ചിക്കൻ കുനാഫ തയാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

