Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറംബൂട്ടാൻ ജാം

റംബൂട്ടാൻ ജാം

text_fields
bookmark_border
റംബൂട്ടാൻ ജാം
cancel

റംബൂട്ടാൻ സുലഭമായി ലഭിക്കുന്ന സീസണായി. ഇതിനിടയിൽ പലരുടെയും പ്രിയ പഴമായി ഇത് മാറിക്കഴിഞ്ഞു. റംമ്പൂട്ടാൻ പഴങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ജാം വീട്ടിൽ തയാറാക്കിയാലോ.

ആവശ്യമായ ചേരുവകൾ

റമ്പൂട്ടാന്‍റെ കാമ്പ് (വിത്ത് കളഞ്ഞത്) - 250 ഗ്രാം

പഞ്ചസാര - 125 ഗ്രാം (പഴത്തിന്‍റെ പകുതി അളവ്)

നാരങ്ങാനീര് - 2 വലിയ നാരങ്ങ

വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

റമ്പൂട്ടാൻ നന്നായി കഴുകി, തോലും കുരുവും കളഞ്ഞ് കാമ്പ് മാത്രം വേർതിരിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട്, നാരങ്ങാനീരും അല്പം വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.

പാത്രം അടുപ്പിൽ വെച്ച് ഇടത്തരം തീയിൽ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ തീ കുറച്ച് 10-15 മിനിറ്റ് നേരം നന്നായി ഇളക്കിക്കൊടുക്കുക. ജാമിന്‍റെ പരുവമാകുമ്പോൾ (ഒരു തുള്ളി പ്ലേറ്റിൽ ഒഴിച്ചു ചരിക്കുമ്പോൾ ഒലിച്ചുപോകാതിരിക്കുന്ന പരുവം) അടുപ്പിൽ നിന്നും മാറ്റാം. നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഗ്ലാസ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രുചികരമായ റംബൂട്ടാൻ ജാം തയാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foodshomemaderambutanrambutan farmingrecipecooking tips
News Summary - rambutan jam
Next Story