കാഴ്ചയിൽ ചെറുതാണെങ്കിൽ വളരെ രുചികരമായ വിഭവമാണ് കുഞ്ഞിപത്തൽ. റമദാനിൽ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന സ്പൈസിയും ടേസ്റ്റിയുമായ വിഭവമാണിത്.
ചേരുവകൾ:
- അരിപൊടി - 1 കപ്പ്
- തിളച്ച വെള്ളം 11/2 കപ്പ്
- തേങ്ങ - 2 കപ്പ്
- വറ്റൽ മുളക് - 6 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- വെളുത്തുള്ളി - 2 അല്ലി
- ചെറിയുള്ളി - 3 എണ്ണം
- വെളിച്ചെണ്ണ - അൽപം
തയാറാക്കുന്നവിധം:
ഒരു കപ്പ് അരിപൊടി എടുത്ത് അതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക (പൊടിയുടെ പാകം നോക്കി വെള്ളം ചേർക്കുക). അതിലേക്ക് രണ്ടു സ്പൂൺ തേങ്ങയും അൽപം എണ്ണയും ചേർത്ത് മിക്സ് ആക്കിയ ശേഷം കുഞ്ഞു കുഞ്ഞു ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക.
ശേഷം, ഒരു മിക്സി ജാറെടുത്ത് അതിലേക്ക് നേരത്തെ എടുത്തുവെച്ച തേങ്ങയിട്ട് ചെറുതായി എണ്ണയിലൊന്ന് വഴറ്റിയ വറ്റൽമുളകും ചെറിയുള്ളിയും വെളുത്തുള്ളിയും ഉപ്പും ചേർത്ത് ചമ്മന്തി ഉണ്ടാക്കി എടുക്കുക. തുടർന്ന് നേരത്തെ വേവിച്ച പത്തലിലേക്കിട്ട് മിക്സ് ആക്കി കറിവേപ്പിലയും വിതറി സെർവ് ചെയ്യാവുന്നതാണ്.