റമദാൻ സ്പെഷ്യൽ കിളിക്കൂട്
text_fieldsആവശ്യമുള്ള ചേരുവകൾ:
- വേവിച്ച് ചിക്കിയെടുത്ത കോഴിയിറച്ചി: 250 ഗ്രാം
- വേവിച്ച ഉരുളക്കിഴങ്ങ്: 200 ഗ്രാം
- ഉള്ളി ചെറുതായി അരിഞ്ഞത്: 100 ഗ്രാം
- പച്ചമുളക് ചെറുതായി മുറിച്ചത്: 3 എണ്ണം
- ഇഞ്ചി ചതച്ചത്: 1/2 ടീസ്പൂൺ
- വെള്ളുത്തുള്ളി ചതച്ചത്: 1/2 ടീസ്പൂൺ
- കുരുമുളക് പൊടി: 1 ടീസ്പൂൺ
- ഗരം മസാല പൊടി: 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി: 1/2 ടീസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- മല്ലിച്ചപ്പ്: 1/4 കപ്പ്
- മുട്ട: ഒരെണ്ണം
- മൈദ: 2 ടേബിൾസ്പൂൺ
- സേമിയ വറുത്തത്: 3/4 കപ്പ്
- ഓയിൽ: വറുക്കാൻ ആവശ്യത്തിന്.
- തയാറാക്കുന്ന വിധം:
പാൻ ചൂടാക്കി അതിൽ 2 ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ഉള്ളി വഴറ്റുക. വഴന്നുവരുമ്പോൾ അതിൽ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്ത് വീണ്ടും വഴറ്റുക. തുടർന്ന് നേരത്തെ വേവിച്ചുവെച്ച ചിക്കനും മഞ്ഞൾപൊടിയും ഗരം മസാലപ്പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉരുളക്കിഴങ്ങ് നന്നായി ഉടച്ചുചേർത്ത് മല്ലിച്ചപ്പ് ഇട്ട് എല്ലാം ഒന്നുകൂടി നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം 6 ഉരുളകളാക്കി നടുഭാഗത്ത് ഒരുചെറിയ മൂടി കൊണ്ട് ചെറുതായ് ഒന്നമർത്തി ഒരു കിളിക്കൂടിെൻറ ആകൃതിയിൽ ആക്കിയെടുക്കുക. മുട്ടയും മൈദയും മൂന്ന് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് യോജിപ്പിക്കുക. ഉണ്ടാക്കിവെച്ച കൂട് ഈ മിശ്രിതത്തിലിട്ട് അതിൽ നുറുക്കിയ സേമിയ വെച്ച് അലങ്കരിക്കുക. അലങ്കരിച്ച കിളിക്കൂടിനെ ചൂടായ എണ്ണയിൽ പൊരിച്ചെടുക്കണം.
ഇതിെൻറ മുകളിൽ പുഴുങ്ങിയ മുട്ടയുടെ വെള്ള ചെറിയ മുട്ടയുടെ ആകൃതിയിൽവെച്ച് അലങ്കരിച്ചാൽ മനോഹരമായ കിളിക്കൂട് തയാറായി.
തയാറാക്കിയത്; ഫാത്തിമ ഫഹ്മിദ