Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപ​ഞ്ചാ​ബി ചി​ക്ക​ൻ...

പ​ഞ്ചാ​ബി ചി​ക്ക​ൻ മ​സാ​ല

text_fields
bookmark_border
പ​ഞ്ചാ​ബി ചി​ക്ക​ൻ മ​സാ​ല
cancel

വ​റു​ത്ത് പൊ​ടി​ക്കാ​ൻ

മ​ല്ലി - 1 ടീ​സ്പൂ​ൺ

ന​ല്ല​ജീ​ര​കം - 3/4ടീ​സ്പൂ​ൺ

കു​രു​മു​ള​ക് - 1 ടീ​സ്പൂ​ൺ

ഉ​ലു​വ - 1/4 ടീ​സ്പൂ​ൺ

ബേ ​ലീ​ഫ് - 2

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു പാ​ൻ ചൂ​ടാ​ക്കി മേ​ലി​ലു​ള്ള ചേ​രു​വ​ക​ൾ എ​ണ്ണ ഇ​ല്ലാ​തെ വ​റു​ക്കു​ക. ന​ല്ല സു​ഗ​ന്ധം വ​രു​മ്പോ​ൾ അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി ത​ണു​പ്പി​ക്കു​ക. തു​ട​ർ​ന്ന് ന​ന്നാ​യി പൊ​ടി​ച്ച് വെ​ക്കു​ക.

മ​റ്റു ചേ​രു​വ​ക​ൾ

ചി​ക്ക​ൻ - 1/2 കി​ലോ (ക​ഷ​ണ​ങ്ങ​ളാ​ക്കി വൃ​ത്തി​യാ​ക്കി​യ​ത്)

ഏ​ല​ക്ക - 1

ന​ല്ല​ജീ​ര​കം - 1/2 ടീ​സ്പൂ​ൺ

സ​വാ​ള - 3 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്

ഇ​ഞ്ചി - വെ​ളു​ത്തു​ള്ളി (ച​ത​ച്ച​ത്) - 2 ടീ​സ്പൂ​ൺ

ത​ക്കാ​ളി - 2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പ്പൊ​ടി - 1/2 ടീ​സ്പൂ​ൺ

വെ​ള്ളം - 1 ക​പ്പ്

ക​സൂ​രി മേ​ത്തി - 1 ടീ​സ്പൂ​ൺ

ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

എ​ണ്ണ - 2 ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഏ​ല​ക്ക, ജീ​ര​കം എ​ന്നി​വ ചേ​ർ​ക്കു​ക. തു​ട​ർ​ന്ന് അ​രി​ഞ്ഞ സ​വാ​ള ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ചേ​ർ​ത്ത് പ​ച്ച മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക.

2. അ​രി​ഞ്ഞ ത​ക്കാ​ളി ചേ​ർ​ത്ത് മൃ​ദു​വാ​കു​ന്ന​തു​വ​രെ വേ​വി​ക്കു​ക. തു​ട​ർ​ന്ന് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് എ​ണ്ണ തെ​ളി​ഞ്ഞു വ​രു​ന്ന​തു​വ​രെ ന​ന്നാ​യി വ​ഴ​റ്റി​യ​തി​നു ശേ​ഷം വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

3. ത​യാ​റാ​ക്കി വെ​ച്ച പൊ​ടി​ച്ച മ​സാ​ല ചേ​ർ​ത്ത് 2 മി​നി​റ്റ് വേ​വി​ക്കു​ക. തു​ട​ർ​ന്ന് 1 ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് മൂ​ടി വെ​ച്ച് കു​റ​ഞ്ഞ തീ​യി​ൽ 10 മി​നി​റ്റ് വേ​വി​ക്കു​ക. അ​വ​സാ​നം ക​സൂ​രി മേ​ത്തി ചേ​ർ​ത്ത് ചി​ക്ക​ൻ ന​ന്നാ​യി വേ​വു​ക​യും ക​റി ക​ട്ടി​യാ​കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ വേ​വി​ക്കു​ക. അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Special DishKuwaitFood Recipegulf news malayalam
News Summary - Punjabi Chicken Masala
Next Story