ഓണസദ്യയിലെ പ്രിയ വിഭവം 'പുളിയിഞ്ചി' തയാറാക്കാം...
text_fieldsഓണസദ്യയിൽ പലരുടെയും പ്രിയ വിഭവമാണ് പുളിയിഞ്ചി. സാധാരണ ദിവസങ്ങളിൽ പാചകം ചെയ്ത് കഴിക്കുന്നതിലും ഓണസദ്യയോടൊപ്പം കഴിക്കുമ്പോഴാണ് അതിന് രുചി കൂടുന്നത്. എരുവും പുളിയും മധുരവും ഒന്നുചേർന്ന രുചിവിഭവം ഒന്ന് തയാറാക്കിനോക്കാം...
ചേരുവകൾ:
പുളി - 250 ഗ്രാം
ശർക്കര – 750 ഗ്രാം
പച്ചമുളക് 100-150 ഗ്രാം
ഇഞ്ചി 100-150 ഗ്രാം
മുളകുപൊടി – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ
ഉലുവാപ്പൊടി – 1 ടീസ്പൂൺ
കടുക് 20 - 30 ഗ്രാം
ചുവന്നമുളക് – 10-12 എണ്ണം
കറിവേപ്പില – 10 തണ്ട്
വെളിച്ചെണ്ണ – 4-5 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
പുളി അധിക സമയം വെള്ളത്തിലിട്ട് കുതർത്ത് ധാരാളം വെള്ളം ചേർത്ത് പിഴിഞ്ഞ് അരിച്ചെടുത്തത് ഒരു ഉരുളിയിലോ ചുവടു കട്ടിയുള്ള പാത്രത്തിലേക്കൊ ഒഴിച്ച് അടുപ്പത്ത് വക്കുക. അതൊന്നു ചൂടായാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവയെല്ലാം ചേർത്തിളക്കി തിളച്ചു വന്നതിനു ശേഷം ചെറുതായി അരിഞ്ഞു വച്ച പച്ചമുളകും ഇഞ്ചിയും ചേർക്കുക.
അടുപ്പിൽ തീ നല്ലതുപോലെ കത്തിച്ച് നന്നായി കുറുക്കിയെടുക്കുക. വെള്ളം വറ്റി പാകുതിയോളം ആയാൽ അതിലേക്ക് ശർക്കര ചേർത്ത് വീണ്ടും നല്ലതുപോലെ കുറുക്കിയെടുക്കുക. വെള്ളം പാകമായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം.
ഒരു തവയിൽ വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് കടുകും വറ്റൽമുളക് മുഴുവനോടെയും അരിഞ്ഞുവച്ച കറിവേപ്പിലയും ചേർത്ത് വറ്റൽ മുളകിട്ട് പൊട്ടിച്ച് മാറ്റി വെച്ചിരിക്കുന്ന പുളിയിഞ്ചിലേക്ക് ചേർക്കുക. ശേഷം ഉലുവാപ്പൊടിയും ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പുളിയിഞ്ചി തയാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

