പിറ്റ ബ്രഡ് ഹെൽത്തി ഷവർമ
text_fieldsസഫ ഷമീർ
ചേരുവകൾ
മൈദ - 2 1/2 കപ്പ്
പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
ഇൻസ്റ്റന്റ് ഈസ്റ്റ് - 1/2 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ - 1/2 ടീ സ്പൂൺ
ഉപ്പ് - ഒരു ടീസ്പൂൺ
ഇളം ചൂടുള്ള പാൽ - 3/4കപ്പ്
വെള്ളം - 1/2കപ്പ്
സൺഫ്ലവർ ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
ഫില്ലിങ്ങിന് വേണ്ട സാധനങ്ങൾ
ചിക്കൻ ബ്രെസ്റ്റ് - 500 ഗ്രാം
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ഗാർലിക് പൗഡർ - രണ്ട് ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി-ഒരു ടീസ്പൂൺ
ലെറ്റസ്
പാർസ് ലി ലീവ്സ്
തക്കാളി -ഒന്ന് (നേർത്ത കഷണങ്ങളാക്കി അരിഞ്ഞത്)
ഹമ്മൂസ് (സ്പ്രെഡ് ചെയ്യാൻ)
സ്റ്റെപ്പ് 1
ഒരു പാത്രത്തിൽ പാൽ, പഞ്ചസാര, ഈസ്റ്റ് ചേർത്ത് കലക്കി 10 മിനിറ്റ് വെക്കുക. മറ്റൊരു പാത്രത്തിൽ മൈദ, ബേക്കിങ് പൗഡർ, ഉപ്പ്, സൺഫ്ലവർ ഓയിൽ, വെള്ളം ചേർത്ത് കലക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കിയ ഈസ്റ്റ് മിക്സ് ചേർത്ത് നന്നായി കുഴക്കുക. ശേഷം മാവ് 40 മിനിറ്റ് ഡബിൾ വക്കുക.
തുടർന്ന് മൈദ മാവ് ചെറിയ ഉരുളകളാക്കി (മൈദയും റവയും ഒരേ അളവിൽ മിക്സ് ചെയ്തതിൽ ഉരുട്ടി) ചെറിയ പൂരി പോലെ പരത്തുക. പരത്തിയ മാവ് 20 മിനിറ്റ് കൂടി വെക്കുക. ഓവൻ 250°Cന് മുകളിലെ ചൂടിൽ എട്ട് മിനിറ്റ് ബേക്ക് ചെയ്യുക.
സ്റ്റെപ്പ് രണ്ട്
ചിക്കൻ ബ്രെസ്റ്റ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പ്, ഗാർലിക് പൗഡർ, കുരുമുളക് പൊടി ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിൽ ബട്ടർ ചൂടാക്കി ചിക്കൻ ഫ്രൈ ചെയ്യുക. പാനിൽനിന്ന് മാറ്റി ചെറുതായി അരിഞ്ഞ ലെറ്റ്യൂസ്, പാർസ്ലി, തക്കാളി ചേർത്ത് മിക്സ് ചെയ്യുക.
പിറ്റ ബ്രെഡിന്റെ ഉള്ളിൽ ഹമ്മുസ് പുരട്ടുക. ശേഷം ചിക്കൻ -വെജിറ്റബിൾ മിക്സ് നിറക്കുക. ഹെൽത്തി ഷവർമ റെഡി.
റമദാൻ രുചിയെഴുതൂ; സമ്മാനം നേടൂ
ഗൾഫ് മാധ്യമം വായനക്കാർക്ക് ‘റമദാൻ രുചി’യിലേക്ക് ഇഫ്താർ വിഭവങ്ങളുടെ രുചിക്കൂട്ട് തയാറാക്കി സമ്മാനം നേടാം. റെസിപ്പി, വിഭവത്തിന്റെ ഫോട്ടോ, സ്വന്തം ഫോട്ടോ സഹിതം അയക്കുക. തെരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. ഒപ്പം മികച്ച രുചിക്കൂട്ടുകൾക്ക് സമ്മാനവും.
ഇ മെയിൽ: qatar@gulfmadhyamam.net വാട്സാപ്പ്: 5528 4913
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

