Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമുരിങ്ങയിലയും...

മുരിങ്ങയിലയും കപ്പളങ്ങയും കൊണ്ട് രുചികരമായ തോരൻ തയാറാക്കാം

text_fields
bookmark_border
papaya-muringayila thoran
cancel

കപ്പളങ്ങ, ഒാമക്ക, കർമൂസ, കറുമത്തി എന്നിങ്ങനെ കേരളത്തിലുടനീളം പല പേരുകളിലാണ് 'പപ്പായ' അറിയപ്പെടുന്നത്. കപ്പളങ്ങയും മുരിങ്ങയിലയും ചേർത്ത് രുചികരമായ തോരൻ തയാറാക്കാം.

ചേരുവകൾ:

  • കപ്പളങ്ങ/പപ്പായ തൊലിയും കുരുവും കളഞ്ഞ് ഗ്രേറ്റ് ചെയ്തത് - 2 കപ്പ്
  • മുരിങ്ങയില കഴുകി ഉതിർത്ത് എടുത്തത് -4 കപ്പ്
  • ഉപ്പ് - പാകത്തിന്
  • മഞ്ഞൾപൊടി - 3/4 ടീസ്പൂൺ
  • തേങ്ങ ചിരവിയത് - 2 കപ്പ്
  • മുളകുപൊടി - 1 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • വെളുത്തുള്ളി - 3 അല്ലി (തൊലി കളഞ്ഞത്)
  • എണ്ണ - 2 ടീസ്പൂൺ
  • കടുക്, ഉഴുന്ന് - 1/4 ടീസ്പൂൺ വീതം
  • ഉണക്കമുളക് - 2 എണ്ണം (രണ്ടായി മുറിച്ചത്)

തയാറാക്കുന്ന വിധം:

ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഉണക്കമുളക്, കടുക്, ഉഴുന്ന് എന്നിവയിട്ട് കടുക് പൊട്ടുമ്പോൾ കപ്പളങ്ങയും മുരിങ്ങയിലയും ഉപ്പും മഞ്ഞളും ചേർക്കുക. വെള്ളം അൽപം വീതം ചേർത്ത് ഇവ വേവിക്കുക. ഈ നേരം കൊണ്ട് തേങ്ങയും മുളകുപൊടിയും ജീരകവും വെളുത്തുള്ളിയും നന്നായി ചതച്ചെടുക്കുക. കഷ്ണം നന്നായി വെന്ത് കഴിഞ്ഞാൽ ഈ അരപ്പിട്ട് നന്നായി ഇളക്കി വാങ്ങിവെക്കുക. രുചികരമായ മുരിങ്ങയില-കപ്പളങ്ങ തോരൻ ചോറിനൊപ്പം വിളമ്പുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:papaya-muringayila thoranpapaya thoran
News Summary - papaya-muringayila thoran
Next Story