വീട്ടിൽ പനീർ ബട്ടർ മസാല ഉണ്ടാക്കാം
text_fieldsചേരുവകൾ:
- പനീർ -200 ഗ്രാം
- ബട്ടർ -100 ഗ്രാം
- സവാള -2 എണ്ണം
- തക്കാളി -2 എണ്ണം
- ഗരംമസാല -അര ടീസ്പൂൺ
- ചെറിയജീരകം -അര ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
- മുളകുപൊടി -രണ്ട് ടീസ്പൂൺ
- വെളുത്തുള്ളി -8 അല്ലി
- ഉപ്പ്, വെള്ളം - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ സ്ക്വയർ പീസാക്കിയ പനീർ ചേർത്ത് ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ശേഷം ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് പൊട്ടുമ്പോൾ നന്നായി കൊത്തിയരിഞ്ഞ സവാള ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുത്ത തക്കാളി, വെളുത്തുള്ളി പ്യുരി ചേർത്ത് ബട്ടർ തെളിഞ്ഞുവരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.
ശേഷം ഇതിലേക്ക് എല്ലാ പൊടികളും ആവശ്യത്തിന് വെള്ളം ചേർത്തിളക്കി തിളച്ചുവരുമ്പോൾ ഫ്രൈ ചെയ്തുവെച്ച പനീർ ആവശ്യത്തിന് മല്ലിയില ചേർത്തിളക്കണം. ഗ്രേവി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

