പാൽപുട്ട്
text_fieldsചേരുവകൾ
അരിപ്പൊടി - ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒന്ന്
തേങ്ങ ചിരകിയത് - ഒരു മുറി
പഞ്ചസാര - 2 സ്പൂൺ
നെയ്യ് - 2 സ്പൂൺ
പാൽ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽവെച്ച് 2 സ്പൂൺ നെയ്യൊഴിക്കുക. ചൂടായി വരുമ്പോൾ ഗ്രേറ്റ് ചെയ്തുവെച്ച കാരറ്റും പഞ്ചസാരയും തേങ്ങയും ഇട്ടു നന്നായി വഴറ്റി മാറ്റിവെക്കുക. ഒരു പാത്രത്തിൽ അരിപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് പാൽ ഒഴിച്ച് നനച്ചെടുക്കുക.
ഇതിലേക്ക് വഴറ്റിവെച്ച കൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പുട്ടുകുറ്റിയിൽ തേങ്ങയും നനച്ചുവെച്ച മിക്സും ഇടകലർത്തിയിട്ട് 5 മിനിറ്റ് പുട്ട് ആവിയിൽ വേവിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പാൽപുട്ട് റെഡിയായി.

