Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം:...

റമദാൻ വിഭവം: ഒാ​റ​ഞ്ച്​ ​​ഗ്ലേസ്​​ഡ്​ ചി​ക്ക​ൻ

text_fields
bookmark_border
Orange Glazed Chicken
cancel
camera_alt

ഒാ​റ​ഞ്ച്​ ​​ഗ്ലേസ്​​ഡ്​ ചി​ക്ക​ൻ

ചേരുവകൾ:

  • ചി​ക്ക​ൻ -1 കി​ലോ
  • മു​ട്ട - 2 എണ്ണം
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ​പേ​സ്​​റ്റ്​ -1 ടേ​ബ്​​ൾ സ്​​പൂ​ൺ
  • മൈ​ദ - 3 ടേ​ബ്​​ൾ സ്​​പൂ​ൺ
  • കോ​ൺ​​ഫ്ലോ​ർ -3 ടേ​ബ്​​ൾ സ്​​പൂ​ൺ
  • വി​നാ​ഗി​രി -2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
  • ഇ​ഞ്ചി അ​രി​ഞ്ഞ​ത്​ -2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത്​ -2ടേ​ബ്​​ൾ സ്​​പൂ​ൺ
  • ഒാ​റ​ഞ്ച്​ ജ്യൂ​സ്​ -അ​ഞ്ചെ​ണ്ണം
  • സോ​യ സോ​സ്​ -1 ടേ​ബ്​​ൾ സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര -1 ടേ​ബ്​​ൾ സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

കാ​ണാ​ൻ മു​സ​മ്പി​പോ​ലു​ള്ള ഓ​റ​ഞ്ച് ആ​ണു ഇ​തി​നു ന​ല്ല​ത്. വൃ​ത്തി​യാ​ക്കി​വെ​ച്ച ചി​ക്ക​നി​ലേ​ക്ക് ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, ഉ​പ്പ്, കോ​ൺ​േ​ഫ്ലാ​ർ, മൈ​ദ, വി​നാ​ഗി​രി, മു​ട്ട ചേ​ർ​ത്ത് ന​ന്നാ​യി മാ​ഗ്​​നൈ​റ്റ്​ ചെ​യ്​​ത്​ അ​ര​മ​ണി​ക്കൂ​​ർ വെ​ക്കു​ക. ചി​ക്ക​ൻ എ​ണ്ണ​യി​ൽ മു​ക്കി പൊ​രി​ക്ക​ണം.

ന​ന്നാ​യി മൊ​രി​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​േ​മ്പാ​ൾ വ​റു​ത്തു കോ​രാം. കു​റ​ച്ചു എ​ണ്ണ​യി​ൽ ഇ​ഞ്ചി, വെ​ളു​ത്തു​ള​ളി ഒ​ന്നു വ​ഴ​റ്റി എ​ടു​ക്ക​ണം. അ​തി​ലേ​ക്ക് പി​ഴി​ഞ്ഞു​വെ​ച്ച ഓ​റ​ഞ്ച് ജ്യൂ​സും കു​റ​ച്ചു ക​ല​ക്കി​വെ​ച്ച കോ​ൺ​​ഫ്ലോ​റും ചേ​ർ​ത്ത് കു​റു​ക്കി എ​ടു​ക്ക​ണം. അ​തി​ലേ​ക്ക് സോ​യാ സോ​സും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ഇ​ള​ക്കി ചി​ക്ക​നും കൂ​ടി ഇ​ട്ടു ന​ന്നാ​യി മി​ക്​​സ്​ ചെ​യ്​​ത്​ ക​ഴി​ഞ്ഞാ​ൽ ഒാ​റ​ഞ്ച്​ ​​ഗ്ലേ​സ്​​ഡ്​ ചി​ക്ക​ൻ റെ​ഡി​യാ​യി.

ചി​ക്കന്‍റെ മു​ക​ളി​ൽ സ്പ്രി​ങ് ഒ​നി​യ​നോ എ​ള്ളോ ചേ​ർ​ത്ത് ഗാ​ർ​ണി​ഷ് ചെ​യു​ക. ഓ​റ​ഞ്ചിന്‍റെ മ​ധു​ര​വും പു​ളി​യു​മൊ​ക്കെ ചേ​ർ​ന്ന് ഒ​രു പ്ര​ത്യേ​ക രു​ചി​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് വ​ള​രെ​യേ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന ഒ​രു ഡി​ഷ്​ കൂ​ടി​യാ​ണി​ത്. നോ​മ്പ്​ തു​റ​ക്കാ​നും ഉ​പ​യോ​ഗി​ക്കാം.

ത‍യാറാക്കിയത്: സിം​​ല ജാ​​സിം ഖാ​​ൻ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChickenChicken dishOrange Glazed Chicken
News Summary - Orange Glazed Chicken
Next Story