വിറക് അടുപ്പിൽ ഒരു കിലോ മീൻ കറി ഉണ്ടാക്കിയാലോ?
text_fieldsമൺചട്ടിയിൽ പാകം ചെയ്ത് ചട്ടിയോടെ തന്നെ വിൽക്കുന്നത് വഴി പേരുകേട്ട പത്തനംതിട്ടയിലെ 'അമ്മച്ചി സ്പെഷൽ ചട്ടി മീൻകറി' തയാറാക്കാം...
തയാറാകുന്ന ചേരുവകൾ:
- മുളകുപൊടി (പിരിയൻ) – അഞ്ച് ടീസ്പൂൺ
- മുളകുപൊടി (പാണ്ടി) – മൂന്ന് ടീസ്പൂൺ
- വെള്ളം – ചെറിയ ഒരു കപ്പ്
- വെളിച്ചെണ്ണ –100 ഗ്രാം
- കുടംപുളി –അഞ്ച് ഇതൾ
- ഉലുവ –കാൽ ടീസ്പൂൺ
- കായപ്പൊടി –രണ്ട് നുള്ള്
- കറിവേപ്പില –അഞ്ച് തണ്ട്
- വെളുത്തുള്ളി – 10 അല്ലി
- ഇഞ്ചി – ചെറിയ കഷണം അരിഞ്ഞത് (ആവശ്യാനുസരണം)
- വെളുത്തുള്ളി–ഇഞ്ചി പേസ്റ്റ്– അര ടീസ്പൂൺ
തയാറാക്കുന്ന വിധം:
മൺചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കണം. വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർക്കുക. കടുക് പൊട്ടുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേർക്കണം. വെളുത്തുള്ളി–ഇഞ്ചിപേസ്റ്റ് അൽപം ചേർത്ത് ചുവന്നു വരുമ്പോൾ ആവശ്യത്തിന് പിരിയൻ, പാണ്ടി മുളകുപൊടികൾ സമം ചേർന്ന് വഴറ്റണം. ഇതിലേക്ക് കുടംപുളി അല്ലികളും ആവശ്യത്തിന് വെള്ളവും ചേർക്കുക.
വെള്ളം കുറുകുമ്പോൾ മീൻകഷണം ഇടുക. വറ്റിവന്നാൽ ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് മൺചട്ടി അടച്ചുവെക്കണം. അൽപസമയം കഴിഞ്ഞ് തിളച്ചു കഴിയുമ്പോൾ ഉലുവപ്പൊടി, കായപ്പൊടി, വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് അടച്ചുവെക്കാം. ഒരു കിലോ മീനിന് അഞ്ച് ടീസ്സ്പൂൺ പിരിയൻ മുളകിന്‍റെയും മൂന്ന് ടീസ്സ്പൂൺ പാണ്ടി മുളകിന്‍റെയും പൊടി ചേർക്കണം. മറ്റുള്ളവ ആവശ്യാനുസരണം ചേർക്കണം.