Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂട്ടെല്ല കുക്കീസ്

text_fields
bookmark_border
ന്യൂട്ടെല്ല കുക്കീസ്
cancel

ആവശ്യമായ വസ്തുക്കൾ

1. ന്യൂടെല്ല ഹേസൽനട്ട് സ്പ്രെഡ് – മുക്കാൽ കപ്പ് + 3 ടേബിൾസ്പൂൺ (ഫില്ലിങിനായി)

2. മുട്ട – 1 വലുത് (റൂം ടെമ്പറേച്ചറിൽ)

3. മൈദ – 1 കാൽ കപ്പ്

4. ഉപ്പ് – ഒരു നുള്ള് (മൈദയിൽ ചേർക്കുക)

5. ബദാം ഫ്ലേക്സ് – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1. ഒരു ആഴമുള്ള പാത്രത്തിൽ ന്യൂടെല്ല ഹേസൽനട്ട് സ്പ്രെഡും മുട്ടയും നന്നായി യോജിക്കുന്നതുവരെ അടിച്ചെടുക്കുക.

2. ഇതിലേക്ക് മൈദ ചേർത്ത് എല്ലാം നന്നായി യോജിച്ച് മൃദുവായ മാവ് രൂപപ്പെടുന്നതുവരെ മാത്രം മിക്സ് ചെയ്യുക. മാവ് ക്ലിങ് റാപ്പിൽ പൊതിഞ്ഞ് 20 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.

3. ഓവൻ 180C-ൽ പ്രീഹീറ്റ് ചെയ്യുക. കുക്കി ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വിരിച്ച് തയാറാക്കി വെക്കുക.

4. തയാറാക്കിയ മാവിൽ നിന്ന് ഏകദേശം 18–20 ഉരുളകൾ ഉണ്ടാക്കുക. ഓരോന്നിനും ഇടയിൽ കുറച്ച് സ്ഥലം നൽകി കുക്കി ട്രേയിൽ വെക്കുക. ഓരോ മാവ് ഉരുളയുടെയും നടുവിൽ അമർത്തി ചെറിയ കുഴി ഉണ്ടാക്കി അതിൽ കുറച്ച് ന്യൂടെല്ലയും ബദാം ഫ്ലേക്സും നിറക്കുക.

5. ട്രേ ഓവനിൽ വച്ച് ഏകദേശം 18–20 മിനിറ്റ് ബേക്ക് ചെയ്യുക. ഓവനിൽ നിന്ന് എടുത്ത ശേഷം വയർ റാക്കിൽ വെച്ച് തണുപ്പിക്കുക. ശേഷം സേർവ് ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nutella cookies
Next Story