ഞൊടിയിടയില്‍ ഇനി വീട്ടിൽ തയാറാക്കാം ടേസ്റ്റി 'ബനാന ഹൽവ'
text_fieldsമധുരപ്രിയരായ ആളുകളുടെ ഇഷ്ട പലഹാരമാണ് ഹൽവ. പല നിറത്തിലും രുചിയിലുമുള്ള ഹൽവകൾ ഇന്ന് കടകളിൽ സുലഭമാണ്. എന്നാൽ ഇഷ്ടാനുസരണം കഴിക്കാൻ എളിപ്പത്തിൽ വീട്ടിൽ തന്നെ തയാറാക്കാം ഈ രുചിയൂറും ബനാന ഹൽവ.
ആവശ്യമായ സാധനങ്ങൾ
നേന്ത്രപ്പഴം (നന്നായി പഴുത്തത്) : 5 Kg
പഞ്ചസാര : 2 1/2 Kg
നെയ്യ് : 1/2 Kg
ഏലക്കാപ്പൊടി : ആവശ്യത്തിന്
ബദാം : ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രമെടുത്ത് നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിൽ മാറ്റിവെക്കാം. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വെച്ച് ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക.
ഈ മിശ്രിതത്തിലേക്ക് ഒന്നിടവിട്ട് നെയ്യ് ചേർത്തു കൊടുക്കുകയും വേണം. ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോൾ ഏലക്ക പൊടിയും വറുത്തുവെച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച് കഴിക്കാം. സ്വാദൂറും ഹൽവ തയാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

