Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​ഷ്റൂം ചി​ക്ക​ൻ...

മ​ഷ്റൂം ചി​ക്ക​ൻ ടാ​ർ​ട്ട്

text_fields
bookmark_border
മ​ഷ്റൂം ചി​ക്ക​ൻ ടാ​ർ​ട്ട്
cancel

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ: 250 ഗ്രാം (​ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)
  • കൂ​ൺ: 150-200 ഗ്രാം (​അ​രി​ഞ്ഞ​ത്)
  • സ​വാ​ള: 1 എ​ണ്ണം (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • വെ​ളു​ത്തു​ള്ളി: 3-4 അ​ല്ലി (അ​രി​ഞ്ഞ​ത്)
  • കു​രു​മു​ള​ക് പൊ​ടി: ½ ടീ​സ്പൂ​ൺ
  • ഫ്ര​ഷ് ക്രീം: ¼ ​ക​പ്പ് (കൂ​ടു​ത​ൽ ക്രീ​മി ആ​കാ​ൻ)
  • ചീ​സ്: ¼ ക​പ്പ് (മൊ​സ​റെ​ല്ല അ​ല്ലെ​ങ്കി​ൽ ചെ​ഡ്ഡാ​ർ)
  • ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • വെ​ണ്ണ/​എ​ണ്ണ: 2 ടേ​ബ്ൾ സ്പൂ​ൺ

ടാ​ർ​ട്ട് ബേ​സി​നാ​യി

  • പ​ഫ് പേ​സ്ട്രി ഷീ​റ്റ് (റെ​ഡി​മെ​യ്ഡ് ഉ​പ​യോ​ഗി​ക്കാം) അ​ല്ലെ​ങ്കി​ൽ മൈ​ദ, വെ​ണ്ണ എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ ഷോ​ർ​ട്ട്ക്ര​സ്റ്റ് പേ​സ്ട്രി.

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ വെ​ണ്ണ​യോ എ​ണ്ണ​യോ ചൂ​ടാ​ക്കി സ​വാ​ള​യും വെ​ളു​ത്തു​ള്ളി​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് ഉ​പ്പും കു​രു​മു​ള​കും ചേ​ർ​ത്ത് പ​കു​തി വേ​വാ​കു​ന്ന​ത് വ​രെ വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞ കൂ​ൺ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. കൂ​ണി​ലെ വെ​ള്ളം വ​റ്റി​വ​രു​മ്പോ​ൾ ഫ്ര​ഷ് ക്രീം ​ചേ​ർ​ത്ത് അ​ൽ​പ​നേ​രം കൂ​ടി കു​റു​ക്കി​യെ​ടു​ക്കു​ക. ശേ​ഷം ത​ണു​ക്കാ​ൻ മാ​റ്റി​വെ​ക്കു​ക. ടാ​ർ​ട്ട് പാ​നി​ൽ പേ​സ്ട്രി ഷീ​റ്റ് വി​രി​ക്കു​ക. അ​രി​കു​ക​ൾ ശ​രി​യാ​ക്കി​യ ശേ​ഷം ഒ​രു ഫോ​ർ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ടി​ഭാ​ഗ​ത്ത് ചെ​റി​യ സു​ഷി​ര​ങ്ങ​ൾ ഇ​ടു​ക (ഇ​ത് പേ​സ്ട്രി അ​മി​ത​മാ​യി പൊ​ങ്ങി​വ​രാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും). ത​യാ​റാ​ക്കി വെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ-​കൂ​ൺ മി​ശ്രി​തം പേ​സ്ട്രി​ക്കു​ള്ളി​ൽ നി​ര​ത്തു​ക. ഇ​തി​ന് മു​ക​ളി​ൽ ചീ​സ് വി​ത​റാം. 180°C ചൂ​ടാ​ക്കി​യ ഓ​വ​നി​ൽ ഏ​ക​ദേ​ശം 25-35 മി​നി​റ്റ് അ​ല്ലെ​ങ്കി​ൽ പേ​സ്ട്രി സ്വ​ർ​ണ നി​റ​മാ​കു​ന്ന​തു വ​രെ ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tasty foodFood ExploreEasy RecipeFood RecipeSnacks Recipes
News Summary - Mushroom Chicken Tart
Next Story