മിക്സഡ് നട്ട്സ് ചിക്കൻ
text_fieldsചേരുവകൾ
•ബോൺലെസ് ചിക്കൻ
ബ്രസ്റ്റ് പീസസ് : 500 ഗ്രാം
•കാഷ്യു നട്ട്, വാൾനട്ട്, ബദാം,
•പിസ്ത : ഒരു കൈപിടി നിറയെ.
•പാഴ്സ്ലി ഇല : 30 ഗ്രാം
•തൈര് : 2 ടേബിൾസ്പൂൺ
•പച്ചമുളക് : 5 - 6 എണ്ണം.
•വിനാഗിരി : ആവശ്യത്തിന്
•ഒലിവ് ഓയിൽ : ആവശ്യത്തിന്
•ഉപ്പ് ആവശ്യത്തിന്
•കുരുമുളക് പൊടി : 1 ടീസ്പൂൺ
•ഒറിഗാനോ : 1 ടീസ്പൂൺ
•റോസ്മേരി: 1ടീസ്പൂൺ
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും നല്ല പേസ്റ്റ് പരുവത്തില്‍ അരച്ച് ചി ക്കനിൽ നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂര്‍ നേരം റസ്റ്റ് ചെയ്യാൻവെക്കുക. ശേഷം ഫ്രൈ പാനില്‍ ബട്ടർ ഒഴിച്ച് ഷാലോ ഫ്രൈ ചെയ്തെടുക്കുകയോ ഓവനില്‍ വെച്ച് ഗ്രിൽ ചെയ്ത് എടുക്കുകയോ ചെയ്യാം. ചിംച്ചുരി സോസ് കൂട്ടി ചൂടോടെ കഴിക്കാം.

