Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം:...

റമദാൻ വിഭവം: മി​ൻ​സെ​ഡ്​ ചി​ക്ക​ൻ ബ്ര​ഡ്​ റോ​ൾ

text_fields
bookmark_border
Minced Chicken Bread Roll
cancel
camera_alt

മി​ൻ​സെ​ഡ്​ ചി​ക്ക​ൻ ബ്ര​ഡ്​ റോ​ൾ

ചേ​രു​വ​ക​ൾ:

  • ചി​ക്ക​ൻ എ​ല്ല് ഇ​ല്ലാ​ത്ത​ത് -5/6 ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ
  • സ​വാ​ള ഇ​ട​ത്ത​രം-1
  • ത​ക്കാ​ളി-1
  • വെ​ള്ളു​ള്ളി- 3 അ​ല്ലി
  • വ​റ്റ​ൽ മു​ള​ക്- 3 എ​ണ്ണം
  • മു​ട്ട- 1
  • ഇ​ഞ്ചി ച​ത​ച്ച​ത്- ചെ​റി​യ ക​ഷ​ണം
  • പ​ച്ച​മു​ള​ക്- 1
  • കു​രു​മു​ള​ക് പൊ​ടി -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്
  • ബ്ര​ഡ്/​റ​സ്ക് പൊ​ടി​ച്ച​ത്-7/8 ബ്ര​ഡ്
  • കോ​ൺ​ഫ്ലോ​ർ- ര​ണ്ടു​ സ്പൂ​ൺ

തയാറാക്കുന്ന വിധം:

ചി​ക്ക​ൻ ഉ​പ്പും കു​റ​ച്ച്​ മ​ഞ്ഞ​ൾ പൊ​ടി​യും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ക്കു​ക. മു​ട്ട, വെ​ള്ളു​ള്ളി, വ​റ്റ​ൽ മു​ള​ക് പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് മി​ക്സി​യു​ടെ ചെ​റി​യ ജാ​റി​ൽ അ​ടി​ച്ചെ​ടു​ക്കു​ക. ശേ​ഷം കാ​ൽ ക​പ്പോ അ​ര ക​പ്പോ ഓ​യി​ൽ​കൂ​ടി ഒ​ഴി​ച്ച് വീ​ണ്ടും അ​ടി​ക്കു​ക (മ​യോ​നൈ​സ്). മി​ക്സി വ​ല​ത്തോ​ട്ട് അ​ടി​ക്കാ​തെ ഇ​ട​ത്തോ​ട്ട് നി​ർ​ത്തി അ​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഈ ​മി​ശ്രി​തം ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക.

അ​തി​ലേ​ക്ക് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി അ​രി​ഞ്ഞു​വെ​ച്ച സ​വാ​ള, ഇ​ഞ്ചി, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, ബ്ര​ഡ് പൊ​ടി​ച്ച​ത് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് കു​ഴ​ക്കു​ക. വേ​വി​ച്ചു​വെ​ച്ച ചി​ക്ക​ൻ കൈ​കൊ​ണ്ട് പൊ​ടി​ച്ച് അ​തും കൂ​ടെ ചേ​ർ​ക്കാം. ക​ട്‌​ല​റ്റ്/​റോ​ൾ പോ​ലെ ഉ​രു​ട്ടി എ​ടു​ക്കാം. ശേ​ഷം കു​റ​ച്ച് വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ കോ​ൺ​ഫ്ലോ​റി​ൽ മു​ക്കി വീ​ണ്ടും ബ്ര​ഡ്/​മു​ട്ട​യി​ൽ മു​ക്കി പ​ര​ന്ന പാ​ത്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ മു​ക്കി പൊ​രി​ച്ചു കോ​രാം (എ​ണ്ണ ചൂ​ടാ​യാ​ൽ മീ​ഡി​യം ചൂ​ടി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക).

തയാറാക്കിയത്: ബി​ൻ​ത്​ ഹ​നീ​ഫ്​ , അ​ജ്​​മാ​ൻ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken Bread RollChicken dishBread RollMinced Chicken Bread Roll
Next Story