Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightആവിയിൽ വേവിച്ച...

ആവിയിൽ വേവിച്ച മീ​ന​പ്പം ഉ​ണ്ടാ​ക്കാം...

text_fields
bookmark_border
Meenappam
cancel

മീൻ ഫ്രൈ തയാറാക്കാൻ:

ഒ​ന്ന​ര സ്പൂ​ൺ കാ​ശ്​​മീ​രി ചി​ല്ലി, ഒ​ന്ന​ര സ്പൂ​ൺ മ​ല്ലി​പ്പൊ​ടി, കാ​ൽ സ്പൂ​ൺ മ​ഞ്ഞ​ൾ പൊ​ടി, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ​യെ​ല്ലാം അ​ഞ്ച്​ പീ​സ് അ​യ​ക്കു​റ മീ​നി​ലേ​ക്ക്​ യോ​ജി​പ്പി​ച്ച് 10 മി​നി​റ്റി​ന്​ ശേ​ഷം ഒ​രു പാ​നി​ൽ 4-5 സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് മീ​നി​ട്ട് ചെ​റി​യ​തീ​യി​ൽ തി​രി​ച്ചും മ​റി​ച്ചും ഇ​ട്ട് വ​റ്റി​ക്കു​ക.

ഒ​രു പാ​നി​ൽ ഒ​രു സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ഒ​രു ചു​വ​ന്നു​ള്ളി ന​ന്നാ​യി മൊ​രി​ഞ്ഞാ​ൽ ഒ​രു വ​ലി​യ ത​ക്കാ​ളി, ഒ​രു പ​ച്ച​മു​ള​ക്, കു​റ​ച്ച് ഉ​പ്പ് ഇ​വ മ​സാ​ല ആ​ക്കി വെ​ക്കു​ക.

മാ​വ് ഉ​ണ്ടാ​ക്കാ​ൻ:

  • ഒ​രു ക​പ്പ് ചോ​റ്
  • ഒ​രു ക​പ്പ് തേ​ങ്ങ
  • ഒ​രു ചെ​റി​യ ചു​വ​ന്നു​ള്ളി
  • കാ​ൽ സ്പൂ​ൺ ജീ​ര​കം
  • ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്

ഒ​ന്ന​ര​ക്ക​പ്പ് വെ​ള്ളം ചേ​ർ​ത്ത് അ​ര​ച്ച് അ​തി​ലേ​ക്ക്. ആ​വ​ശ്യ​ത്തി​ന് പ​ത്തി​രി പൊ​ടി​യും ചേ​ർ​ത്ത് കു​ഴ​ച്ച് പ​ത്തി​രി​യു​ടെ മാ​വ് പ​രു​വ​ത്തി​ലാ​ക്കി വെ​ക്കു​ക.

തയാറാക്കേണ്ടവിധം:

ഓ​രോ ഉ​രു​ള എ​ടു​ത്ത് കൈ​വെ​ള്ള​യി​ൽ​വെ​ച്ച് പ​ര​ത്തി അ​തി​ന​ക​ത്ത് മു​ള്ള് മാ​റ്റി മീ​ൻ ക​ഷ​ണ​ങ്ങ​ളും കാ​ൽ സ്പൂ​ൺ മ​സാ​ല​യും നി​റ​ച്ച് ചു​റ്റും കൂ​ട്ടി മൂ​ടി ഉ​രു​ള ആ​ക്കി വെ​ക്കു​ക. എ​ല്ലാം അ​തു​പോ​ലെ ചെ​യ്യു​ക. അ​പ്പ​ച്ച​ട്ടി (അ​പ്പ ചെ​മ്പ്)/ ആ​വി​യി​ൽ വേ​വി​ക്കു​ന്ന ചെ​മ്പ്) യി​ൽ ത​ട്ട് വെ​ച്ച് അ​തി​ന് ഉ​ള്ളി​ൽ 2-3 ക​പ്പ് വെ​ള്ളം നി​റ​ച്ച് ത​ട്ടി​ൽ വെ​ച്ച് മൂ​ടി​വെ​ക്കു​ക. വ​ലി​യ തി​യി​ൽ 10 മി​നി​ട്ട്​ വെ​ച്ച് തി​ള​ക്കു​മ്പോ​ൾ ചെ​റി​യ തീ​യി​ൽ 15 മി​നി​ട്ട്​ വെ​ച്ച് തീ ​ഓ​ഫ് ചെ​യ്യു​ക. 2-3 മി​നി​റ്റ് ക​ഴി​ഞ്ഞ് തു​റ​ന്ന് എ​ടു​ക്കാം. മീ​ന​പ്പം റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipeMeenappamfish dish
News Summary - Meenappam- fish dish how to make
Next Story