Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇ​റ​ച്ചി​പ്പ​ത്തി​രി

ഇ​റ​ച്ചി​പ്പ​ത്തി​രി

text_fields
bookmark_border
ഇ​റ​ച്ചി​പ്പ​ത്തി​രി
cancel

ചേ​രു​വ​ക​ൾ

* ബീ​ഫ്- 200 ഗ്രാം

* ​സ​വാ​ള- 2

* ⁠ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് -ആ​വ​ശ്യ​ത്തി​ന്

* ⁠മ​ഞ്ഞ​ൾ പൊ​ടി- കാ​ൽ ടീ​സ്പൂ​ൺ

* ⁠ഗ​രം മ​സാ​ല-​കാ​ൽ ടീ​സ്പൂ​ൺ

* ⁠കു​രു​മു​ള​ക് പൊ​ടി-​ഒ​രു ടീ​സ്പൂ​ൺ

* ⁠മ​ല്ലി​പ്പൊ​ടി-​ര​ണ്ട് ടേ​ബി​ൾ​സ്പൂ​ൺ

* ⁠മ​ല്ലി​യി​ല

* ⁠മൈ​ദ- ആ​വ​ശ്യ​ത്തി​ന്

* ⁠ഓ​യി​ൽ -ആ​വ​ശ്യ​ത്തി​ന്

* ⁠കോ​ഴി​മു​ട്ട -2

* ⁠പ​ഞ്ച​സാ​ര -1 സ്പൂ​ൺ

* ⁠ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ബീ​ഫ് ഉ​പ്പും കു​രു​മു​ള​കും അ​ല്പം മ​ല്ലി​പ്പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ച് നു​റു​ക്കി വെ​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി അ​തി​ൽ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് മ​ഞ്ഞ​ൾ പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് നു​റു​ക്കി​വെ​ച്ച ബീ​ഫും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി എ​ടു​ക്കു​ക.

മൈ​ദ വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ത്ത് വ​ലി​യ വ​ട്ട​ത്തി​ൽ പ​ര​ത്തി എ​ടു​ക്കു​ക. ശേ​ഷം ഒ​രു കു​പ്പി​യു​ടെ മൂ​ടി വ​ട്ട​ത്തി​ൽ മ​സാ​ല ഇ​തി​ൽ വെ​ച്ച് മ​റ്റൊ​രു മൈ​ദ വ​ട്ട​ത്തി​ൽ പ​ര​ത്തി​യ​ത് മു​ക​ളി​ൽ വെ​ച്ച് കു​പ്പി മൂ​ടി ഉ​പ​യോ​ഗി​ച്ച് വ​ട്ട​ത്തി​ൽ മു​റി​ച്ചെ​ടു​ക്കു​ക. എ​ണ്ണ​യി​ൽ പൊ​രി​ച്ച ഓ​രോ ഇ​റ​ച്ചി​പ്പ​ത്തി​രി​യും മു​ട്ട​യി​ൽ അ​ല്പം പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഇ​ള​ക്കി​യ​തി​ൽ മു​ക്കി നെ​യ്യി​ൽ വാ​ട്ടി എ​ടു​ക്കു​ക. ഇ​റ​ച്ചി​പ്പ​ത്തി​രി റെ​ഡി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Foodfood and receipe
News Summary - Meatloaf
Next Story