മാങ്ങാ ഇലയട
text_fieldsമാങ്ങാ സീസൺ കഴിയാറായില്ലേ. പഴുത്ത മാങ്ങ ഉപയോഗിച്ച് സ്വാദേറും ഇലയട ഉണ്ടാക്കിയാലോ. ഇതിനായി വെറും നാല് ചേരുവകൾ മതി എന്നു മാത്രമല്ല, സാധാരണ ഇലയട ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പവുമാണ്.
ചേരുവകൾ;
മാങ്ങ പൾപ്പ്; ഒരു കപ്പ്
തേങ്ങ: ഒരു കപ്പ്
അരിപ്പൊടി: രണ്ട് സ്പൂൺ
പഞ്ചസാര: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം;
പഴുത്ത മാങ്ങ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം നന്നായി മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുക്കാം. ഇതിലേക്ക് രണ്ട് സ്പൂൺ അരിപ്പൊടി ഇട്ട് വീണ്ടും അടിച്ചെടുക്കാം. ദോശമാവിന്‍റെ പരിവത്തിലാണ് മാവ് വേണ്ടത്. മാങ്ങ അടിച്ചെടുക്കുമ്പോൾ തന്നെ ദോശമാവ് പരിവത്തിലാകും. അതുകൊണ്ട് അരിപ്പൊടി ഇടുമ്പോൾ വേണമെങ്കിൽ മാത്രം വെള്ളം ചേർത്താൽ മതി. ശേഷം തേങ്ങയും പഞ്ചസാരയും ചേർത്ത ഫില്ലിങ്ങ് തയ്യാറാക്കാം. ഇതിലേക്ക് വേണമെങ്കിൽ ഏലക്ക പൊടിച്ചതും ചേർക്കാം. നന്നായി വൃത്തിയാക്കിയ വാഴയിലയിൽ തയ്യാറാക്കിയ മാവ് സ്പൂൺ ഉപയോഗിച്ച് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം. ഇലയുടെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്പൂൺ ഉപയോഗിച്ച് പരത്തിക്കൊടുക്കാം. ഇതിലേക്ക് തേങ്ങയുടെ ഫില്ലിങ്ങ് ചേർത്ത് ഇല മടക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

