ഡയറി മിൽക്കുകൊണ്ടൊരു ഓംലറ്റ്; സമൂഹമാധ്യമങ്ങളിൽ വൈറലായി തെരുവ് കച്ചവടക്കാരന്റെ വിഡിയോ
text_fieldsതെരുവ് കച്ചവടക്കാരനുണ്ടാക്കിയ ഓംലറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഡയറി മിൽക്ക് ഉപയോഗിച്ച് ഇയാൾ തയാറാക്കിയ ജംബോ ഓംലറ്റിനെ അനുകൂലിച്ച് പ്രതികൂലിച്ചുമുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഡയറി മിൽക്ക് ബാർ, ചോക്ലേറ്റ് സിറപ്പ് എന്നിവയെല്ലാം ചേർത്താണ് ഇയാൾ ഓംലറ്റ് തയാറാക്കുന്നത്.
ഉള്ളിയും തക്കാളിയുമെല്ലാം ചേർത്ത് സാധാരണ പോലെ തന്നെയാണ് കച്ചവടക്കാരൻ ഓംലറ്റ് തയാറാക്കുന്നത്. അതിന് മുകളിലേക്ക് ഡയറി മിൽക്കും ചോക്ലേറ്റ് സിറപ്പും കുടി ചേർക്കുന്നു. ഇതിന് ശേഷം ബ്രെഡും കൂടി ചേർത്താണ് ഓംലറ്റ് വിളമ്പുന്നത്.
ഡയറി മിൽക്ക് ഓംലറ്റിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളിലൊന്ന്. ഓംലറ്റിന് നീതി ലഭിച്ചുവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. ഇത്തരത്തിലുള്ള വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ ഇതിന് മുമ്പും വൈറലായിട്ടുണ്ട്. ദാൽ മക്കാനിക്കൊപ്പം ഐസ്ക്രീം റോൾ, ഒറിയോ മാഗി, ചീസ് ചായ, ഐസ്ക്രീം ഗോൽ ഗപ്പാസ് തുടങ്ങിയ വ്യത്യസ്തമായ ഫുഡ് കോമ്പിനേഷനുകളും വൈറലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

